ജീവൻരക്ഷായാത്രയുമായി പൊലീസ് ഒാഫീസർ; ബോധവത്കരണവുമായി സൈക്കിൾയാത്ര

വാഹനമോടിക്കുന്നവര്‍ക്കും അവരെ കാത്തിരിക്കുന്ന കുടുംബാംഗങ്ങളെയും ഗതാഗത നിയമങ്ങളറിയിച്ച് കൊല്ലം കുണ്ടറ സ്റ്റേഷനിെല സിവില്‍ പൊലീസ് ഓഫിസര്‍ ഷാജഹാന്‍. മുതിര്‍ന്നവര്‍ യുവാക്കളുടെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതിനെക്കുറിച്ച്  തിരക്കേറിയ ഇടങ്ങളില്‍ ലഘുലേഖ കൈമാറിയുമാണ് യാത്ര. പതിനാല് ജില്ലകളിലുമായി സൈക്കിളില്‍ നടത്തുന്ന ജീവന്‍ രക്ഷായാത്രയ്ക്ക് കോഴിക്കോട് വന്‍ സ്വീകരണമാണ് ലഭിച്ചത്. 

പേടിയോടെ അനുസരിക്കേണ്ടതല്ല നിയമങ്ങള്‍. അവ നമ്മുടെ രക്ഷയ്ക്ക് വേണ്ടിയുള്ളതെന്ന് കരുതി പാലിക്കണം. അങ്ങനെ വന്നാല്‍ റോഡിലുണ്ടാകുന്ന അപകടനിരക്ക് കാര്യമായി കുറയും. അമിതവേഗതയും അശ്രദ്ധയും കാരണമുണ്ടാകുന്ന അപകടങ്ങളില്‍ തളര്‍ന്നുപോകുന്ന കുടുംബങ്ങളുടെ വേദനയും ഒഴിവാക്കാം. ഹെല്‍മറ്റ് ധരിക്കാതെയും സീറ്റ് ബെല്‍ട്ടിടാതെയും വാഹനമോടിച്ചാല്‍ മുതിര്‍ന്നവര്‍ അവരെ വിലക്കുക. ഓരോ ജീവനും വിലപ്പെട്ടതാണ്. 

പതിനാല് ജില്ലകളിലൂടെ 1645 കിലോമീറ്റര്‍ യാത്ര ചെയ്ത് ദൗത്യത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കും. ഇരുപത് കിലോമീറ്റര്‍ ദൂരമുള്ള സ്റ്റേഷനിലേക്ക് വീട്ടില്‍ നിന്ന് സൈക്കിള്‍ ചവിട്ടിയെത്തുന്ന അനുഭവമാണ് ദീര്‍ഘദൂര യാത്രയ്ക്ക് പ്രേരിപ്പിച്ചത്. ഓരോയിടത്തും സഹപ്രവര്‍ത്തകരുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ വിപുലമായ സ്വീകരണമാണ് ഷാജഹാന് നല്‍കുന്നത്.