പൈപ്പ് ഇടാൻ റോഡ് കുഴിച്ചു; പൊടിയിൽ മുങ്ങി കണ്ണൂർ

പൊടിയിൽ മുങ്ങി കണ്ണൂർ കോർപറേഷനിലെ റോഡുകൾ. അമൃത് പദ്ധതിക്ക് വേണ്ടി റോഡ് കുഴിച്ചതാണ് പൊടിശല്യത്തിന് കാരണം.

വീട്ടമ്മമാരുടെ പ്രധാന ജോലി ഇതാണ്. വീടിന് മുൻപിലൂടെ പോകുന്ന റോഡ് ദിവസവും മൂന്ന് നേരം നനയ്ക്കുക. റോഡ് കുഴിച്ച് പൈപ്പിട്ടതിന് പിന്നാലെതന്നെ ടാർ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

എന്നാൽ പൈപ്പ് സ്ഥാപിച്ച ഉടനെ ടാർ ചെയ്യുന്നത് റോഡ് വേഗത്തിൽ തകരാൻ കാരണമാകുമെന്ന് കോർപറേഷനും പറയുന്നു.

കോർപറേഷൻ പരിധിയിൽ കുടിവെളള പൈപ്പ് സ്ഥാപിക്കാനായി നാൽപത് കിലോമീറ്റർ ദൂരമാണ് റോഡ് കുഴിക്കുന്നത്. ഇങ്ങനെ കുഴിക്കുന്ന റോഡ് പൂർവസ്ഥിതിയിലാക്കാൻ അമൃത് പദ്ധതിയിൽ 26 കോടി രൂപയും മാറ്റിവച്ചിട്ടുണ്ട്.