കൊടക്കാട് വീണ്ടും പന്തിഭോജനം ആഘോഷമാകുമ്പോൾ

ചരിത്രത്തില്‍ വേണ്ടരീതിയില്‍ രേഖപെടുത്താതെ പോയ  പന്തിഭോജനം ‌ ഓര്‍ത്തെടുക്കുകയാണ്  കാസര്‍കോട് ചെറുവത്തൂരിന് സമീപമുള്ള കൊടക്കാട് ഗ്രാമം.  1938 ൽ കര്‍ഷക സംഘത്തിന്റെ താലൂക്ക് സമ്മേളനത്തിന്റെ ഭാഗമായി  പന്തിഭോജനത്തിന്റെ എണ്‍പതാം വാര്‍ഷികമാണ് ഗ്രാമം  ആഘോഷമാക്കുന്നത് . സാഹിത്യ അക്കാദമിയുടെ നേതൃത്വത്തിലാണ് കേരളത്തില്‍ നടന്നതില്‍ ഏറ്റവും വലുതെന്ന കരുതുന്ന പന്തിഭോജനത്തിന്റെ വാര്‍ഷികം ആഘോഷിക്കുന്നത്.

1939 ല്‍ നാട്ടിലെ എല്ലാജാതികളിലും പെട്ട  പതിനയ്യായിരം ആളുകളെ പങ്കെടുപ്പിച്ച് ഒരു മെഗാ പന്തിഭോജനം. സഹോദരന് അയ്യപ്പന്‍ ചെറായില്‍ നടത്തിയ ഐതിഹാസിക സമരത്തിന് രാഷ്ട്രീയ മാനം നല്‍കിയ ഗ്രാമമാണ് കൊടക്കാട്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള കര്‍ഷക സമ്മേളനത്തിലായിരുന്നു പന്തിഭോജനം . നേതൃത്വം നല്‍കിയത് പ്രദേശത്തെ ജന്‍മിയായിരുന്ന താഴക്കോട്ടുമനയില്‍ സുബ്രമണ്യന്‍ തിരുമുല്‍പാട്. കൊടക്കാടും ചെറുവത്തൂരിലും വലിയ മാറ്റങ്ങള്‍ക്ക് കാരണായ ചടങ്ങില്‍ സ്വാഗതഗാനം ചൊല്ലിയത് എ.വി കുഞ്ഞമ്പുവിന്റെ നേതൃത്വത്തിലായിരുന്നു.  

മുഹമ്മദ് അബ്ദുറഹ്മാന്‍, കമലേശ് റാവു, മൊയ്തു മൗലവി തുടങ്ങിയ കോണ്‍്ഗ്രസിന്റെ പ്രമുഖര്‍ സമ്മേളനത്തിലും പന്തിഭോജനത്തിലും പങ്കെടുത്തു.അന്ന് വെള്ളമെടുത്ത കുളവും എല്ലാവരും ഒത്തുകൂടിയ ആല്‍ത്തറയും മത്രാമാണ്  ചരിത്ര സംഭവത്തിന്റെ ഇന്നത്തെ ശേഷിപ്പുകള്‍.