വ്യവസായം തുടങ്ങാന്‍ ഏകീകൃത അപേക്ഷാഫോം; ഒരുമാസത്തിനുള്ളിൽ അനുമതി

സംസ്ഥാനത്ത് ഇനി വ്യവസായം തുടങ്ങാന്‍ ഏകീകൃത അപേക്ഷാഫോം മതി. കെസ്വിഫ്്റ്റ് എന്നാണ് വ്യവസായ അപേക്ഷകള്‍ക്കുള്ള ഒണ്‍ലൈന്‍ ഏകജാലക സംവിധാനത്തിന്‍റെ പേര്. ഇതുപ്രകാരം  അപേക്ഷ നല്‍കി ഒരു മാസത്തിനകം അനുമതി നല്‍കണമെന്നാണ് ചട്ടം. 

വ്യവസായം തുടങ്ങാന്‍ വിവിധ വകുപ്പുകളുടെ അനുമതിക്കായി ഇനി കാത്തിരിക്കേണ്ട. 14 വകുപ്പുകളിലെ 29 സേവനങ്ങള്‍ കെസ്വഫ്റ്റിലൂടെ ലഭിക്കും. ഒണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷയുടെ പുരോഗതി സംരഭകന് നിരീക്ഷിക്കാം. അപേക്ഷിച്ച് 30 ദിവസത്തിനുള്ളില്‍ മറുപടിയൊന്നും ലഭിച്ചില്ലെങ്കില്‍ ഡീംഡ് അപ്രൂവല്‍ ആയി കണക്കാക്കി ലൈസന്‍സ് അനുവദിക്കും. 

സംസ്ഥാനത്തെ വ്യവസായ സൗഹൃദ ഇടമാക്കി മാറ്റുന്നതിന്‍റെ ആദ്യപടിയായാണ് നടപടി. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ വ്യവസായ മേഖലയില്‍ വന്‍കുതിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷ.