കാലിക്കറ്റ് സർവകലാശാല സുവർ‌ണ ജൂബിലി ആഘോഷത്തിന് തുടക്കം

കാലിക്കറ്റ് സര്‍വകലാശാല സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് സമാപനമായി.  സമാപന സമ്മേളനം ഗവര്‍ണര്‍ ജസിറ്റിസ് പി.സദാശിവം ഉദ്ഘാടനം ചെയ്തു. സർവകലാശാലകളിലെ ഗവേഷണ പ്രവർത്തനങ്ങൾ സമൂഹ നന്മക്കുള്ളതാവണമെന്ന് ഗവർണർ പറഞ്ഞു. 

ഒരു വർഷം നീണ്ടു നിന്ന ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്കാണ് സമാപനമായത്. മലബാറിന്റെ ബുദ്ധിപരവും ബൗദ്ധികവുമായ മാറ്റത്തിന് ചാലക ശക്തിയായി പ്രവർത്തിക്കാൻ കാലിക്കറ്റ് സർവകലാശാലക്ക് കഴിഞ്ഞെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ഗവർണർ പി.സദാശിവം പറഞ്ഞു. സർവകലാശാലയുടെ ഗവേഷണ പ്രവർത്തനങ്ങൾ ജനോപകാരപ്രദമാകമെന്നും പ്രബന്ധങ്ങൾ കോപ്പിയടിക്കുന്നതുൾപ്പടെയുള്ള ദുഷിച്ച പ്രവണതകൾ  ഇല്ലാതാകണമെന്നും അദ്ദേഹം കൂട്ടി ചേർത്തു

ഓപ്പൺ സർവകലാശാല ആരംഭിക്കാനുള്ള നടപടി വേഗത്തിൽ പുരോഗമിക്കുകയാണെന്ന്    മന്ത്രി കെ.ടി.ജലീൽ പറഞ്ഞു. ആസ്ഥാനം കാലിക്കറ്റ് സർവകലാശാലയാക്കുന്ന കാര്യം പരിഗണനയിലാണ്

ഇന്ത്യൻ സയൻസ് അക്കാദമി ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ട എം.സാബുവിനെ ചടങ്ങിൽ ആദരിച്ചു.തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറികോഴിക്കോട് കോടഞ്ചേരിയില്‍ പൊതുകുളം കയ്യേറി സ്വകാര്യവ്യക്തി കെട്ടിടം നിര്‍മിച്ചതില്‍ പഞ്ചായത്തിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് വിശദീകരണം. കൈയ്യേറിയെന്ന് കെട്ടിട ഉടമ തന്നെ രേഖാമൂലം മറുപടി നല്‍കിയതിനാല്‍ എത്രയും വേഗം അനധികൃത നിര്‍മാണം പൊളിച്ചുനീക്കും. നാട്ടുകാരുടെ പരാതി കിട്ടിയ ഉടന്‍ നടപടിക്ക് ശ്രമം തുടങ്ങിയതായും കോ‍ടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും വ്യക്തമാക്കി. 

നാട്ടുകാരാണ് കുളം കയ്യേറിയത് ആദ്യമായി പഞ്ചായത്തില്‍ അറിയിക്കുന്നത്. സെക്രട്ടറിയുടെ പരിശോധനയില്‍ കൈയ്യേറ്റമെന്ന് തെളിഞ്ഞു. കെട്ടിടം പൊളിച്ചുനീക്കാന്‍ പ‍ഞ്ചായത്ത് മൂന്ന് തവണ നോട്ടീസ് നല്‍കി. പിഴവുണ്ടായെന്ന് കാട്ടി ഉടമ രേഖാമൂലം നല്‍കിയ മറുപടിക്ക് പിന്നാലെ നടപടി വേഗത്തിലാക്കാന്‍ ശ്രമിച്ചു. പൊളിച്ചുനീക്കാന്‍ നല്‍കിയ സാവകാശത്തിനിടെ കെട്ടിട ഉടമ ട്രൈബ്യൂണലിനെ സമീപിച്ചതാണ് പ്രതിസന്ധിയായത്. 

പഞ്ചായത്ത് സെക്രട്ടറിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് നിയമനടപടിക്ക് ശ്രമിച്ചതെന്ന ഉടമയുടെ വാദം െസക്രട്ടറി നിഷേധിച്ചു. എത്രയും വേഗം കെട്ടിടം പൊളിച്ചുനീക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. 

കൈയ്യേറ്റമൊഴിപ്പിക്കല്‍ നടപടി വൈകിയാല്‍ പ്രത്യക്ഷ സമരം തുടങ്ങുന്നതിനാണ് നാട്ടുകാരുടെ തീരുമാനം. കക്ഷിവ്യത്യാസമില്ലാതെ ജനകീയസമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്.