ടോള്‍ പിരിവിനെതിരെ എ.ഐ.വൈ.എഫ് സമരത്തിനൊരുങ്ങുന്നു

കണ്ണൂര്‍ മുഴപ്പിലങ്ങാട് റെയില്‍വേ മേല്‍പാലത്തില്‍ ഒന്‍പത് വര്‍ഷമായി തുടരുന്ന ടോള്‍ പിരിവ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് സമരത്തിനൊരുങ്ങുന്നു. എന്നാല്‍ പതിനഞ്ചുവര്‍ഷത്തേക്ക് ടോള്‍ പിരിക്കാനുള്ള അനുമതിയുണ്ടെന്ന നിലപാടിലാണ് റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പറേഷന്‍. 

 2009 ജൂണ്‍ പതിനൊന്നിനാണ് മുഴപ്പിലാങ്ങാട് മേല്‍‌പാലം ഉദ്ഘാടനം ചെയതത്. ആകെ മുടക്കുമുതല്‍ 13 കോടി രൂപ. ഒന്‍പത് വര്‍ഷമായി ടോള്‍ പിരിക്കുന്നു. ഇതിനോടകം കോടികള്‍ പിരിച്ചെടുത്ത ടോള്‍ സംവിധാനം നിറുത്തിയില്ലെങ്കില്‍ ശക്തമായ സമരം ആരംഭിക്കുമെന്ന് എ.ഐ.വൈ.എഫ് പ്രഖ്യാപിച്ച് കഴിഞ്ഞു. ഇടതുപക്ഷ സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് വിരുധമാണ് ടോള്‍ പിരിവെന്നും പ്രതിഷേധക്കാര്‍ പറയുന്നു. ടോള്‍ വരുമാനത്തെക്കുറിച്ചറിയാന്‍ വിവരവകാശനിയമപ്രകാരം അപേക്ഷ നല്‍കിയിട്ടും കൃത്യമായ മറുപടി ലഭിച്ചില്ലെന്നും പരാതിയുണ്ട്.