വയനാട് പനമരത്ത് കൃഷി നശിപ്പിച്ച് കാട്ടാനക്കൂട്ടം

വയനാട് പനമരം മാത്തൂര്‍വയലില്‍ കാട്ടാനക്കൂട്ടം വിളവെടുക്കാറായ നെല്‍ക്കൃഷി നശിപ്പിക്കുന്നത് പതിവാകുന്നു. പ്രളയും കീടബാധയും കാരണം തകര്‍ന്നുപോയ കൃഷിക്ക് ഇരുട്ടടിയാണ് വന്യമൃഗശല്യം. 

വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് മാത്തൂര്‍വയലിലെ കൃഷി നശിച്ചിരുന്നു. കൂടിയവിലയ്ക്ക് വിത്ത് വാങ്ങിയും മറ്റുമാണ് കര്‍ഷകര്‍ പിന്നീട് കൃഷിയിറക്കിയത്. എന്നാല്‍ കഷ്ടപ്പെട്ട് വിളയിച്ചത് കാട്ടാനകള്‍ കൊണ്ടുപോകുന്നു. നീര്‍വാരത്തെ വനമേഖലകളില്‍ നിന്നും മൂന്നു കിലോമീറ്ററോളം സഞ്ചരിച്ചാണ് കാട്ടാനക്കൂട്ടങ്ങളെത്തുന്നത്. അടുത്ത കാലത്തായി പ്രശ്നം രൂക്ഷമാണെന്ന് കര്‍ഷകര്‍ പറയുന്നു.

ജനകീയസമരങ്ങളെത്തുടര്‍ന്ന് നേരത്തെ വനംവകുപ്പ് വൈദ്യുതി വേലി സ്ഥാപിക്കുകയും കാവല്‍ക്കാരെ നിയോഗിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രതിരോധസംവിധാനമെല്ലാം തകര്‍ത്താണ് കാട്ടാനകളുടെ വരവ്. പാട്ടത്തിനെടുത്താണ് പലകര്‍ഷകരും കൃഷി നടത്തുന്നത്. സാpaddy eleങ്കേതിക പ്രശ്നങ്ങള്‍ കാരണം മതിയായ നഷ്ടപരിഹാരം കിട്ടാറുമില്ല.