നൂതന ആശയങ്ങളുടെ വ്യത്യസ്ത കാഴ്ചകളൊരുക്കി ശാസ്ത്രോല്‍സവം

നൂതന ആശയങ്ങളുടെ  വ്യത്യസ്ത കാഴ്ചകളൊരുക്കി  കോഴിക്കോട്  ജില്ലാ ശാസ്ത്രോല്‍സവം. അഞ്ചു വിഭാഗങ്ങളില്‍ നിന്നായി ആയിരത്തി ഇരുനൂറ് മല്‍സരാര്‍ഥികളാണ് രണ്ടുദിവസം നീണ്ടുനിന്ന ശാസ്ത്രമേളയില്‍ പങ്കെടുത്തത്.  

അപകടങ്ങള്‍ നിന്ന് രക്ഷപ്പെടാനുള്ള എമര്‍ജന്‍സി റോഡ് വെഹിക്കിളുമായാണഅ  മടപ്പള്ളി ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളെത്തിയത്. പ്രളയം ആര്‍ത്തിരമ്പിയെത്തുമ്പോള്‍ താമസസ്ഥലം ഉയര്‍ത്തി എങ്ങനെ രക്ഷനേടാം? പ്രളയത്തെ അതിജീവിച്ച മനോഹരമായ വീട് എന്ന സങ്കല്‍പ്പമാണ് വടകര ജി.വി.എച്ച്.എസ് എസ് ഒരുക്കിയത്. 

റേഡിയോ ഗ്യാസ് ലീക്കേജ് അലാറം, മൊബൈല്‍ ഫോണ്‍ കണ്‍ട്രോള്‍ ക്ലീനര്‍, പോളിമര്‍ ബാഗുകള്‍ എന്നിങ്ങനെ വിവിധ ആശയങ്ങളാണ് ഹൈസ്കൂള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചത്. പരിസ്ഥിതി സംരക്ഷണം, മാലിന്യനിര്‍മാജനം, മഴവെള്ള സംരക്ഷണം എന്നീ വിഷയങ്ങളില്‍്  പ്രാധാന്യം നല്‍കിയായിരുന്നു സാമൂഹ്യ ശാസ്ത്രമേള. കാരന്തൂര്‍ മര്‍ക്കസ് എച്ച്.എസ്.എസ്. കുന്ദമംഗലം എ.യു.പി.എസ്, മാക്കൂട്ടം എ.എം.യു.പി.എസ് എന്നീ സ്കൂളുകളിലായിരുന്നു മല്‍സരം