വികസം വീണ്ടും ചുവപ്പുനാടയിൽ; ഭൂമിയേറ്റെടുക്കാനുള്ള തീരുമാനം നീളുന്നു

കോഴിക്കോട് മാനാഞ്ചിറ -വെള്ളമാടുകുന്ന് റോഡ് വികസിപ്പിക്കാനുള്ള നീക്കങ്ങള്‍ വീണ്ടും ചുവപ്പുനാടയില്‍ കുടുങ്ങി. ഭൂമിയേറ്റെടുക്കുന്നതിനായുള്ള 112 കോടി രൂപ  അനുവദിക്കുന്നത് സംബന്ധിച്ച തീരുമാനം അനന്തമായി നീളുന്നു. ഇന്ന് നഗരത്തിലെത്തുന്ന മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പെടുത്താനാണ് സമര സമതിയുടെ തീരുമാനം. 

മുഖ്യമന്ത്രിയും ധനമന്ത്രിയും പൊതുവേദിയില്‍ വച്ചു ഉറപ്പുനല്‍കിയെങ്കിലും മാനാഞ്ചിറ– വെള്ളിമാടുകുന്ന് റോഡ് വികസനം ഇപ്പോഴും  കടലാസില്‍ നിന്ന് അനങ്ങിയിട്ടില്ല. ഭൂമിയേറ്റെടുക്കല്‍ പൂര്‍ത്തായക്കണമെങ്കില്‍ അടിയന്തിരമായി 112 കോടി രൂപ വേണം. കിഫ്ബിയില്‍ ഉള്‍പെടുത്തുമെന്ന് കിട്ടിയ ഉറപ്പും  പാഴായി.ഒരു കൊല്ലം അമ്പതു കോടി രൂപ അനുവദിച്ചതിനപ്പുറം സര്‍ക്കാര്‍ തിരിഞ്ഞുനോക്കിയിട്ടില്ല.

 സര്‍ക്കാര്‍ വാക്കുവിശ്വസിച്ച് ഭൂമി റജിസ്റ്റര്‍ ചെയ്തു നല്‍കിയവരാണ് ശരിക്കും പെട്ടത്.8.4 കിലോമീറ്റര്‍ ദൂരം വരുന്ന റോഡ് 24 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുന്നതാണ് പദ്ധതി.