കണ്ണൂരിന് ആശ്വാസം; 76 കോടിരൂപയുടെ കുടിവെള്ളപദ്ധതി

വിമാനത്താവള നഗരമാകുന്ന കണ്ണൂർ മട്ടന്നൂരിലും സമീപ നഗരസഭയായ ഇരിട്ടിയിലും ഏഴുപത്തിയാറ് കോടി രൂപയുടെ കുടിവെള്ള പദ്ധതി വരുന്നു. പഴശ്ശി അണക്കെട്ടിൽ നിന്നാണ് വെള്ളമെത്തിക്കുന്നത്. 

പഴശ്ശി അണക്കെട്ടിനു സമീപം കിണറും ശുദ്ധീകരണ പ്ലാന്റും സ്ഥാപിച്ചാണ് വെളളം പമ്പ് ചെയ്യുന്നത്. 42 മില്ല്യൺ ലിറ്റർ വെള്ളം ഇവിടെ ശുദ്ധീകരിക്കാൻ സാധിക്കും. മട്ടന്നൂർ നഗരസഭയിലേക്ക് ആവശ്യമായ കുടിവെള്ളം സംഭരിക്കുന്ന ടാങ്ക് കൊതേരിയിലാണ് നിർമിക്കുന്നത്. 15 ലക്ഷം ലിറ്ററായിരിക്കും സംഭരണ ശേഷി. ഇരിട്ടി നഗരസഭാ പരിധിയിൽ ടാങ്ക് നിർമിക്കാനായി സ്ഥലം കണ്ടെത്തുന്നതിന്റെ നടപടികളും ആരംഭിച്ചു.

പദ്ധതി യാഥാർഥ്യമാകുന്നതോടെ ഇരിട്ടി, മട്ടന്നൂർ പ്രദേശങ്ങളിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകും.