ബേപ്പൂരിന് കൈകൊടുത്ത് കേന്ദ്രം; പുതിയ പദ്ധതികൾ ഉടൻ‌ നടപ്പിലാക്കും

ബേപ്പൂര്‍ തുറമുഖത്തിനായി കേന്ദ്രസര്‍ക്കാരിന്റെ പുത്തന്‍പദ്ധതികള്‍. തുറമുഖത്തേക്കുള്ള വാഹന ഗതാഗതം സുഗമമാക്കാന്‍ േബപ്പൂര്‍ മുതല്‍ മലാപറമ്പ് ബൈപ്പാസ് വരെ നാലുവരി പാതയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം. ആഴംക്കൂട്ടലും വാര്‍ഫിന്റെ നീളംകൂട്ടലും സാഗര്‍മാല പദ്ധതിയുെട പരിഗണനയിലെന്നും കോഴിക്കോട് എംപി  എം.കെ രാഘവന്‍ പറഞ്ഞു. 

ഗതാഗതഹൈവേ മന്ത്രാലയത്തിന്റെ ഉന്നതതല സമിതിയാണ് ബേപ്പൂര്‍ മലാപറമ്പ് കണക്ടിവിറ്റി റോഡിന് അംഗീകാരം നല്‍കിയിരിക്കുന്നത്.2017ലാണ് പദ്ധതി നിര്‍ദേശം കേന്ദ്രത്തിന് മുന്നില്‍വെച്ചത്.2.9കിലോമീറ്റര്‍ നീളം വരുന്ന നാലുവരി മേല്‍പ്പാലമടക്കം 18കിലോമീറ്റര്‍ നീളമുള്ള ബൈപ്പാസാണ് ഉദേശിക്കുന്നത്,400കോടിയാണ് ഇതിനായി ചെലവ് പ്രതീക്ഷിക്കുന്നത്.സംസ്ഥാന സര്‍ക്കാരും പദ്ധതിയോട് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. 

നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ സ്ഥം ഏറ്റെടുപ്പ് പൂര്‍ത്തിയാക്കും.തുറമുഖത്തിന്റെ ആഴംക്കൂട്ടലും വാര്‍ഫിന്റെ നീളംക്കൂട്ടലും ഉള്‍പ്പെടെയുള്ള പദ്ധതികളും കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണെന്നും എംപി പറഞ്ഞു

വിശദമായ പദ്ധതി രേഖ തയ്യാറാക്കലാണ് അടുത്തഘട്ടം.ഹൈവേ മന്ത്രാലയത്തിന് കീഴില്‍ നാഷ്ണല്‍ ഹൈവേ അതോറിറ്റിയാണ് പദ്ധതി നടപ്പാക്കുക.