നിയമകലാലയത്തിനുള്ളിൽ മാലിന്യം തള്ളുന്നു; നീക്കം മണ്ണിടാനുള്ള അനുമതിയുടെ മറവിൽ

കോഴിക്കോട് നിയമകലാലയത്തിന്റെ മതില്‍കെട്ടിനുള്ളില്‍ മാലിന്യം തള്ളുന്നത് വിദ്യാര്‍ഥികള്‍ തടഞ്ഞു, കളിസ്ഥലം നിര്‍മ്മിക്കുന്നതിന് മണ്ണിടാനുള്ള അനുമതിയുടെ മറവിലാണ് കക്കൂസ്മാലിന്യം ഉള്‍പ്പെടെ കോളജ് മൈതാനത്ത് തള്ളിയത്. 

കോളജ് ഗ്രൗണ്ടില്‍ താഴ്ന്നപ്രദേശത്ത് മണ്ണിട്ട് നികത്താന്‍ ഒരു സ്വകാര്യനിര്‍മ്മാണ കമ്പനിക്ക് അനുമതി നല്‍കിയിരുന്നു. ഈ അനുമതിയുടെ മറവില്‍‌ മാലിന്യങ്ങള്‍ തള്ളുന്നുവെന്നാണ് പരാതി. കക്കൂസ് മാലിന്യം ഉള്‍പ്പെടെ കൂടികുഴഞ്ഞ മണ്ണാണ് മൈതാനത്ത് നിക്ഷേപിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു 

മാലിന്യംനിറഞ്ഞതോടെ ഹോസ്റ്റല്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന കോളജ് വളപ്പില്‍ തെരുവ് നായശല്യം രൂക്ഷമായി മഴപെയ്യുന്നതോടെ മാലിന്യം സമീപപ്രദേശത്തേക്കും ഒഴുകിപരക്കും. മാലിന്യം നീക്കംചെയ്തില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് എസ്എഫ്ഐ അറിയിച്ചു