തീവ്രവാദത്തിനും ലഹരി ഉപയോഗത്തിനും എതിരെ പാലക്കാട്ട് പൊലീസിന്റെ ബുള്ളറ്റ് റാലി

തീവ്രവാദത്തിനും ലഹരി ഉപയോഗത്തിനും എതിരെ പാലക്കാട്ട് പൊലീസിന്റെ ബുള്ളറ്റ് റാലി. 21 ന് നടക്കുന്ന പൊലീസ് അനുസ്മരണ ദിനത്തോടനുബന്ധിച്ചാണ് റാലി സംഘടിപ്പിച്ചത്. 

ജില്ലാ പൊലീസ് മേധാവി ദേബേഷ്കുമാർ ബെഹ്റയുടെ നേതൃത്വത്തിൽ നടത്തിയ ബുള്ളറ്റ് റാലി നാടിന് പുതിയൊരു കാഴ്ചയായിരുന്നു. മദ്യ, മയക്കുമരുന്ന്, തീവ്രവാദ ലോബിക്കെതിരെ ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായിരുന്നു വേറിട്ട യാത്ര. ഇരുചക്രവാഹനം ഉപയോഗിക്കുന്നതിന്റെ രീതിയും പൊലീസ് മാതൃകയാക്കി.

എല്ലാവരും ഹെൽമറ്റ് ധരിച്ച്, സ്ട്രാപ്പിട്ട്, വാഹനത്തിന്റെ ബ്രേക്കും ലൈറ്റും വരെ പ്രവർത്തനക്ഷമമെന്ന്  ഉറപ്പാക്കിയുള്ള യാത്ര ഗതാഗത സുരക്ഷയ്ക്കും മാതൃകയായി.  കോട്ടമൈതാനത്തു നിന്നാരംഭിച്ച് മങ്കര, കോട്ടായി,  തോലനൂർ, ആലത്തൂർ, നെന്മാറ,  പുതുനഗരം വഴിയാണ് പൊലീസ് വാഹനങ്ങൾ സഞ്ചരിച്ചത്.. 

21 നു നടക്കുന്ന പൊലീസ് അനുസ്മരണ ദിനത്തോടനുബന്ധിച്ചാണ് റാലി സംഘടിപ്പിച്ചത്.