രാത്രി കാല പാർക്കിങ്; കണ്ണൂരിൽ പൊലീസും ഒട്ടോ ഡ്രൈവര്‍മാരും തമ്മിൽ തര്‍ക്കം പതിവ്

കണ്ണൂര്‍ ടൗണില്‍ രാത്രികാല സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകളുടെ പാര്‍ക്കിങ് സംബന്ധിച്ച് പൊലീസും ഡ്രൈവര്‍മാരും തമ്മിലുള്ള തര്‍ക്കം പതിവാകുന്നു. പ്രീപെയ്ഡ് സംവിധാനത്തില്‍ റെയില്‍േവ സ്റ്റേഷനില്‍നിന്ന് സര്‍വീസ് നടത്തണമെന്ന പൊലീസ് നിര്‍ദേശമാണ് പ്രതിഷേധത്തിന് കാരണമാകുന്നത്. 

റെയില്‍വേസ്റ്റേഷന്റെ അകത്തുള്ള പ്രീപെയ്ഡ് സംവിധാനം ഉയപയോഗിക്കുകയോ അല്ലെങ്കില്‍ സ്റ്റേഷന്‍ പരിസരത്തുനിന്ന് അമ്പത് മീറ്റര്‍ അകലെ പാര്‍ക്ക് ചെയ്ത് സര്‍വീസ് നടത്തുകയോ ചെയ്യണമെന്നാണ് പൊലീസ് നിര്‍ദേശം. രാത്രി സുരക്ഷ ഉറപ്പാക്കാനും അമിത ചാര്‍ജ് ഈടാക്കുന്നത് തടയാനുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇത് പ്രായോഗികമല്ലെന്ന നിലപാടിലാണ് ‍ഡ്രൈവര്‍മാര്‍. രാത്രിയില്‍ ട്രെയിനിറങ്ങിവരുന്ന യാത്രക്കാര്‍ കുറവായിരിക്കും. ഫോണ്‍കോള്‍വഴി ഓട്ടം ലഭിച്ചാല്‍ പ്രീപെയ്ഡ് സംവിധാനത്തില്‍നിന്ന് പുറത്തിറങ്ങാനും സാധിക്കില്ല. 

നാല്‍പതോളം ഓട്ടോറിക്ഷകളാണ് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് സര്‍വീസ് നടത്തുന്നത്. സ്റ്റഷന് പുറത്തുനിന്ന് യാത്രക്കാരെ കയറ്റുന്നത് തൊഴിലാളികള്‍ തമ്മിലുളള തര്‍ക്കങ്ങള്‍ക്കും കാരമായിരുന്നു.