പ്രളയബാധിതർക്ക് കൈത്താങ്ങുമായി പാലക്കാട്ട് സംഗീതവിരുന്ന്

പ്രളയബാധിതർക്ക് കൈത്താങ്ങുമായി പാലക്കാട്ട് സംഗീതവിരുന്ന്. മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധിയിലേക്ക് പണം കണ്ടെത്തുന്നതിനുവേണ്ടിയാണ് വേറിട്ട പരിപാടി സംഘടിപ്പിച്ചത്. 

വി ഷാള്‍ ഒാവര്‍ കം – അതിജീവനത്തിന്റെ സംഗീതം ഇതായിരുന്നു പാലക്കാട്ടെ രാപ്പാടിയില്‍ അരങ്ങേറിയത്. വാദ്യമേളക്കാരും പാട്ടുകാരുമൊക്കെയായി ഒരു കൂട്ടം നല്ല മനസുളള കലാരംഗത്തെപ്രമുഖര്‍ പ്രളയബാധിതര്‍ക്കായി അരങ്ങിലെത്തി. 

കെടുതിയില്‍പ്പെട്ടവരെ സഹായിക്കാന്‍ , മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കണ്ടെത്താനായിരുന്നു ഇൗ സംഗീതവിരുന്ന്

പ്രതിഫലം വാങ്ങാെതയായിരുന്നു നടി രമ്യാ നമ്പീശന്‍ ഉള്‍പ്പെടെയുളളരെല്ലാം സംഗീതപരിപാടിയുടെ ഭാഗമായത്. ഉച്ചഭാഷിണിയും ഇരിപ്പിടങ്ങളും ഉള്‍പ്പെടെ ചെലവില്ലാത്ത സംഘാടനം.

ദുരിതാശ്വാസനിധിയിലേക്കുളള പണം മന്ത്രി എകെ ബാലന്‍ സ്വീകരിച്ചു. പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയവരെ ചടങ്ങില്‍ ആദരിച്ചു.