പഞ്ചായത്ത് പ്രസിഡന്റ് കരാറുകാരനോട് കമ്മിഷന്‍ ചോദിച്ചെന്ന ആരോപണത്തില്‍ പ്രതിഷേധം ശക്തം

മലപ്പുറം കല്‍പകഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് മരാമത്ത് കരാറുകാരനോട് കമ്മിഷന്‍ ചോദിച്ചെന്ന ആരോപണത്തില്‍ പ്രതിഷേധം ശക്തമാവുന്നു.പ്രസിഡന്റ് രാജിവെക്കണമെന്നാവശ്യപ്പെട്ട് സി.പി.എം പ്രക്ഷോഭം ആരംഭിക്കാനൊരുങ്ങുകയാണ്.

2018-19 സാമ്പത്തിക വര്‍ഷത്തെ മരാമത്ത്  പ്രവര്‍ത്തികള്‍ക്ക് കരാറുകാരനോട് പഞ്ചായത്ത് പ്രസിഡന്റ്   മൊയ്തീന്‍ കുട്ടി കമ്മിഷന്‍ ചോദിച്ചെന്നാണ് പരാതി.

കോണ്‍ക്രീറ്റ് പ്രവര്‍ത്തികളില്‍    7 ശതമാനവും ,  ടാറിങ്ങ് ജോലികള്‍ക്ക്  5 ശതമാനവും   , റീടാറിങ്ങിന് 2 ശതമാനവും   കമ്മിഷന്‍ ചോദിച്ചെന്ന് കാണിച്ച്  കരാറുകാരന്‍ വിജിലന്‍സ് ഡയറക്ടര്‍റേയും ഹൈക്കോടതിയേയും  സമീപിച്ചിരുന്നു.ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ പ്രസിഡന്റ് രാജിവക്കണമെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണന്നും മനപൂര്‍വം കെട്ടിച്ചമച്ചതാണെന്നും പ്രസിഡന്റ് പ്രതികരിച്ചു. സംഭവം വിവാദമായതോടെ മുസ്ലീം ലീഗ് പാര്‍ട്ടി വിഷയത്തില്‍ ഇടപെടുകയും ഒരാഴ്ചക്കകം വിശദീകരണം നല്‍കാന്‍ പ്രസിഡന്റിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.