പ്രളയ ബാധിതർക്കുള്ള വിഭവ സമാഹരണത്തിനായി സൈക്കിള്‍ ക്യാംപെയ്ന്‍‌

പ്രളയ ബാധിത പ്രദേശങ്ങളിലേക്ക് വിഭവ സമാഹരണം നടത്താനായി കണ്ണൂര്‍ ജില്ലാ ഭരണകൂടത്തിന്റെ സൈക്കിള്‍ ക്യാംപെയ്ന്‍. കാസര്‍കോട് ജില്ലാ അതിര്‍ത്തിയായ കരിവെളളൂര്‍മുതല്‍ മാഹിവരെയാണ് മന്ത്രമാരുള്‍പ്പടെ പങ്കെടുത്ത പ്രചാരണം സംഘടിപ്പിച്ചത്. 

ഏഴുപത് കിലോമീറ്റ‍ര്‍ നീണ്ട സൈക്കിള്‍ യാത്രയില്‍ മന്ത്രിമാരും കലക്ടറും ജനപ്രതിനിധികളും പൊലീസ് ഉദ്യോഗസ്ഥരും പങ്കാളികളായി. റവന്യൂമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത യാത്രയ്ക്ക് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. 

സ്വന്തം സൈക്കിളുകളുമായി പൊതുജനവും പങ്കുചേര്‍ന്നു. one moth for Kerala എന്ന മുദ്രാവാക്യവുമാണ് പരിപാടി സംഘടിപ്പിച്ചത്. മന്ത്രിമാരുടെ നേതൃത്വത്തിൽ ഈമാസം പതിനേഴ്്വരെ കണ്ണൂര്‍ ജില്ലയില്‍ നേരിട്ട് സഹായങ്ങള്‍ സ്വീകരിക്കും.