പുനരധിവാസ സഹായ വിതരണത്തില്‍ രാഷട്രീയവിവേചനം കാണിക്കുന്നുെവെന്ന് ആരോപണം

പുനരധിവാസ സഹായ വിതരണത്തില്‍ രാഷട്രീയവിവേചനം കാണിക്കുന്നുെവന്ന് കോഴിക്കോട് കണ്ണാടിക്കല്‍ നിവാസികള്‍. സി.പി.എം പ്രാദേശിക നേതാക്കളുടെ നേതൃത്വത്തില്‍ ഒരുവിഭാഗം ആളുകള്‍ക്ക് മാത്രം സഹായം ൈകമാറുന്നതായി വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ള പ്രദേശവാസികള്‍ ജില്ലാകലക്ടര്‍ക്ക് പരാതി നല്‍കി. അര്‍ഹരായ ആരെയും മാറ്റിനിര്‍ത്തില്ലെന്ന് ജില്ലാകലക്ടര്‍ യു.വി ജോസ് വ്യക്തമാക്കി. കഴുത്തറ്റം വെള്ളത്തില്‍ നിന്നും രക്ഷപ്പെട്ടെത്തിയവരാണിവര്‍,വീടും വീട്ടുപകരണങ്ങളും പൂര്‍ണമായും ഭാഗികമായും തകര്‍ന്നുപോയവര്‍,ഈ വിവേചനം കൂടി സഹിക്കാനാകില്ലെന്ന് കണ്ണാടിക്കലെ വീട്ടമ്മമാര്‍ പറയുന്നു.

കോണ്‍ക്രീറ്റ് വീടുകള്‍ക്ക് സഹായമില്ലെന്ന് പറഞ്ഞുപറ്റിക്കുകയാണിവരെ,സന്നദ്ധ സംഘടനകള്‍ വിതരണം ചെയ്യുന്ന കിറ്റുകള്‍ പോലും രാഷ്ട്രീയം നോക്കി വിതരണം ചെയ്യുന്നുവെന്നും വീട്ടമ്മമാര്‍ ജില്ലാകലക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.17000 പേരെയാണ് പ്രളയബാധിതരായി ജില്ലയില്‍ കണ്ടെത്തിയത്,മാനദണ്ഡങ്ങളില്‍പ്പെടുന്ന ആരും ഒഴിവാക്കപ്പെടില്ലെന്നും പരാതി പരിഹരിക്കുമെന്നും ജില്ലാകലക്ടര്‍ അറിയിച്ചു.

ഇന്നുമുതല്‍ ജില്ലയിലെ നഷ്ടങ്ങളുടെ കണക്കെടുപ്പ് തുടങ്ങും 600പേരടങ്ങുന്ന ടീമുകള്‍ മൊബൈല്‍ ആപ്പുപയോഗിച്ചായിരിക്കും സര്‍വ്വെ നടത്തുക,നിലവില്‍ പ്രളയാബാധിതരായി കണക്കാക്കിയവരില്‍ നിന്നും സര്‍വ്വെ നടത്താനാകും.