‌കൊയിലാണ്ടിയിൽ കൂറ്റൻമരം കടപുഴകിവീണു; അപകടം ഒഴിവായി

കോഴിക്കോട് പൊയില്‍ക്കാവ് ക്ഷേത്രത്തിനുസമീപം കൂറ്റന്‍ മരം കടപുഴകിവീണു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലൂടെയാണ് റോഡില്‍വീണ വലിയ മരച്ചില്ലകള്‍ നാട്ടുകാര്‍ നീക്കിയത്.  

വിദ്യാര്‍ഥികളടക്കം നിരവധി പേര്‍ സഞ്ചരിച്ചിരുന്ന വഴിയിലാണ് കൂറ്റന്‍ മരത്തിന്റെ ചില്ലകള്‍ വന്നുപതിച്ചത്. മരത്തിന്റെ പകുതിഭാഗം റോഡിലും പകുതി തൊട്ടടുത്തുള്ള വീടിന്റെ മേല്‍ക്കൂരയിലേക്കും പതിക്കുകയായിരുന്നു. നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് വലിയൊരു അപകടമൊഴിവായത്. 

ഒരാഴ്ചമുമ്പ് പെയ്ത കനത്തമഴയില്‍ രണ്ടുമരങ്ങള്‍ കടപുഴകി വീണിരുന്നു. ഇതേത്തുടര്‍ന്ന് അപകടഭീഷണിയുയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചുമാറ്റണമെന്നാവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. 

മഴ ശക്തമായി തുടര്‍ന്നാല്‍ കൂറ്റന്‍ മരങ്ങള്‍  റോഡിലേക്ക് പതിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഭീതിയിലാണ് നാട്ടുകാരും.