കെഎസ്ആർടിസി ക്വാർട്ടേഴ്സ് കാടുകയറി നശിക്കുന്നു

കെ.എസ്.ആര്‍.ടി.സി യുടെ ഉടമസ്ഥതയിലുള്ള എടപ്പാള്‍ കണ്ടനകത്തെ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സുകള്‍ നാശത്തിന്റെ വക്കില്‍.ഉപയോഗിക്കാന്‍ കഴിയാത്തതിനാല്‍ പകുതിയിലേറെ ഉപേക്ഷിച്ച നിലയിലാണ്.നിലവില്‍ പത്ത് കുടുംബങ്ങളാണ് ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ ക്വാര്‍ട്ടേഴ്സുകളില്‍ കഴിയുന്നത്

കെ.എസ്.ആര്‍.ടിയുടെ ഉടമസ്ഥതയിലുള്ള ക്വാര്‍ട്ടേഴ്സുകളാണ് ഇങ്ങനെ കാടുമൂടി നശിക്കുന്നത്.ചിലത് ഇടിഞ്ഞുപൊളിഞ്ഞു വീണു.ഉപയോഗിക്കുന്നവയാവട്ടെ ചോര്‍ന്നൊലിക്കുന്നു.ഏതു സമയത്തും നിലം പൊത്താം.കഴിഞ്ഞ കുറച്ചു വര്‍ഷമായി ജീവനക്കാര്‍ തന്നെയാണ് ക്വാര്‍ട്ടേഴ്സുകളുടെ അറ്റകുറ്റപണി നടത്തുന്നത്.ഇവ നശിക്കാന്‍ തുടങ്ങിയപ്പോള്‍ സമീപത്തുള്ള ആളുകള്‍ പരാതി നല്‍കിയതാണ്

കാടുമൂടി കിടക്കുന്നതിനാല്‍ ഇഴ ജന്തുക്കളുടെ വാസ കേന്ദ്രം കൂടിയാണിവിടം.കട്ടപുറത്താകുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ നിര്‍ത്തിയിടുന്നതും ഇവിടെതന്നെ.ഉപയോഗിക്കാന്‍ കഴിയാതായതോടെ പലരും ക്വാര്‍ട്ടേഴ്സുകള്‍ ഉപേക്ഷിച്ചു.അമിത വാടക നല്‍കി ജീവിക്കാന്‍ കഴിയാത്തവരാണ് നിലവില്‍ ഈ ക്വാര്‍ട്ടേഴ്സുകളില്‍ കഴിയുന്നത്.ക്വാര്‍ട്ടേഴ്സുകളുടെ ശോചനീയാവസ്ഥയെപറ്റി പരാതിപ്പെട്ടാല്‍ ഒഴിഞ്ഞുപോവാന്‍ പറയുമോ എന്ന ആശങ്കയും ഇവര്‍ക്കുണ്ട്.