ഉത്തരമലബാറിന്റെ വിനോദസഞ്ചാര വികസനത്തിന് ഉണര്‍വേകി പുതിയ പദ്ധതി

ഉത്തരമലബാറിന്റെ വിനോദസഞ്ചാര വികസനത്തിന് ഉണര്‍വേകി 325 കോടിരൂപയുടെ മലബാര്‍ റിവര്‍ ക്രൂസ് പദ്ധതി. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ എട്ട് നദികളെ ബന്ധിപ്പിച്ചുള്ള ഉത്തരവാദിത്വ ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഈമാസം മൂപ്പതിന് നിര്‍വഹിക്കും.

ആരും ഉപയോഗപ്പെടുത്താതെ കിടന്ന അനന്തമായ വിനോദസഞ്ചാര സാധ്യതകളാണ് തുറന്നുവരുന്നത്. മയ്യഴിപുഴമുതല്‍ ചന്ദ്രഗിരിപുഴവരെ നീളുന്ന വിനോദസഞ്ചാര പാത. അടിസ്ഥാന സൗകര്യങ്ങള്‍ സംസ്ഥാന കോന്ദ്രസര്‍ക്കാരുകള്‍ ചേര്‍ന്നൊരുക്കും. സഹകരണ സ്ഥാപനങ്ങളെയും പഞ്ചായത്തുകളെയും വ്യക്തികളെയും കോർത്തിണക്കി വിനോദ സഞ്ചാരവകുപ്പാണ് പദ്ധതി തയ്യാറാക്കിയത്. ഏഴോം സര്‍വീസ് സഹകരണ ബാങ്ക് ഏഴിലം എന്ന പേരില്‍ ഒരുകോടി രൂപയുടെ ബോട്ട് സര്‍വീസും തുടങ്ങി കഴിഞ്ഞു. കുറഞ്ഞചിലവില്‍ കണ്ടല്‍ക്കാടുകള്‍ക്കിടയിലൂടെ ഇതില്‍ യാത്ര ചെയ്യാം.

ഇടനിലക്കാരെ ഒഴിവാക്കി ഓരോ ഗ്രാമവാസികള്‍ക്കും വരുമാനം ലഭിക്കുന്ന പരിസ്ഥിതി സൗഹാര്‍ദ പദ്ധിയാണ് ഒരുങ്ങുന്നത്. ആറുദ്വീപുകള്‍ പദ്ധതിയിലുണ്ട്. പതിനേഴ് ബോട്ട് ജെട്ടികളും നിര്‍മിക്കും.