കണ്ണൂരിൽ ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങുന്നത് പതിവാകുന്നു

കണ്ണൂർ കാക്കയങ്ങാട് മുഴക്കുന്നിൽ ജനവാസമേഖലയിൽ കാട്ടാനകൾ ഇറങ്ങുന്നത് പതിവാകുന്നു. ഇന്നലെ ആറളം ഫാമിൽ നിന്നെത്തിയ കാട്ടാനകൂട്ടം രണ്ടുപേരെ ആക്രമിച്ചു.  കാർഷിക വിളകളും നശിപ്പിച്ചു.   

ആറളം ഫാമിൽനിന്ന് പതിനഞ്ച് കിലോമീറ്റർ അകലെവരെയാണ് കാട്ടാനകളെത്തിയത്. മലയോര ഹൈവേയും മറിച്ച് കടന്നെത്തിയ ആനകൾ കൃഷിയിടങ്ങൾ ചവിട്ടി മെതിച്ചു. വനപാലകരും പൊലീസുകാരും സമയോചിതമായി ഇടപെട്ടാണ് ആനയെ കാണാനെത്തിയ നാട്ടുകാരെ നിയന്ത്രിച്ചത്. ഇത് കൂടുതൽ അപകടങ്ങൾ ഒഴിവാക്കി.

പടക്കം പൊട്ടിച്ചാണ് വനപാലകർ കാട്ടാനകളെ തിരികെ കാട്ടിൽ കയറ്റുന്നത്. 

ആറളം ഫാമിലെ അന്തേവാസികൾ ആനശല്യത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ്. ഇതിനിടയിലാണ് ആറളം ഫാമും കടന്ന് ആനകൾ കൂടുതൽ ജനങ്ങളെ ഭീതിയിലാഴ്ത്തുന്നത്.