ഒാണ്‍ലൈന്‍ ടാക്സിക്കായി കോഴിക്കോട് ഒരിമിക്കുന്നു

കോഴിക്കോട് നഗരത്തിലെ ഒാണ്‍ലൈന്‍ ടാക്സി സംവിധാനത്തെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ യാത്രക്കാരുടെ കൂട്ടായ്മയും ഒരുങ്ങുന്നു. ജില്ലാ ഉപഭോക്തൃ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് കര്‍മപദ്ധതിക്ക് തുടക്കമിടുന്നത്.

മിനിമം ചാര്‍ജ് 99. ഈ തുകയ്ക്ക് നാലുകിലോമീറ്റര്‍ യാത്ര ചെയ്യാം. എന്നാല്‍ സാധാരണ ടാക്സികളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് മിനിമം തുക 150 ആയി ഉയര്‍ത്തി. ജിപിഎസ് സംവിധാനം, പത്തുകിലോമീറ്റര്‍ പരിധിയില്‍ രാത്രിയാത്ര സൗജന്യം തുടങ്ങിയ ജനപ്രിയ ഫോര്‍മുലകളൊക്കെ നടപ്പാക്കിയതാണ് ഒാണ്‍ലൈന്‍ ടാക്സികള്‍ക്ക് തിരിച്ചടിയായത്. ഒാണ്‍ലൈന്‍ ടാക്സി യാത്ര നഗരത്തിലെ പ്രധാന ക്രമസമാധാന പ്രശ്നം തന്നെയായിരിക്കുകയാണിപ്പോള്‍.