ലൈറ്റ് മെട്രോ പദ്ധതിക്കായി കോഴിക്കോട് ബഹുജനപ്രക്ഷോഭം

ലൈറ്റ് മെട്രോ പദ്ധതിക്കായി കോഴിക്കോട് ബഹുജനപ്രക്ഷോഭം.  ഡി.എം.ആര്‍.സിയെയും ഇ. ശ്രീധരനെയും തിരികെ വിളിച്ച് പദ്ധതി തുടങ്ങണമെന്നാവശ്യപെട്ടാണ് യു.ഡി.എഫ് പിന്തുണയോടെയാണ് സമരം തുടങ്ങുന്നത്. ഇതിന്റെ ഭാഗമായി വൈകീട്ട് വിവിധ സംഘടനകളെ പങ്കെടുപ്പിച്ചുള്ള ബഹുജന കണ്‍വെന്‍ഷന്‍ നടക്കും. 

ലൈറ്റ് മെട്രോയുടെ ഭാഗമായുള്ള പന്നിയങ്കര മേല്‍പാലം സമയബന്ധിതമായി പൂര്‍ത്തിയാക്കി ഇ.ശ്രീധരനും ഡി.എം.ആര്‍.സിയും നഗരത്തിന്റെ കൈയ്യടി നേടിയിരുന്നു.ഇതിന് പിന്നാലെ  ഫര്‍ണീച്ചറുകളടക്കമുള്ള സാധനങ്ങള്‍ കിട്ടിയ വിലയ്്ക്ക് വിറ്റ് കോഴിക്കോട്ടെ ഓഫീസ് ഡി.എം.ആര്‍.സി പൂട്ടി.ഇതോടെയാണ്  ബഹുജന സമരം തുടങ്ങാന്‍ നീക്കങ്ങള്‍ ആരംഭിച്ചത്. .വൈകീട്ട് ഐ.എം.എ ഹാളില്‍ നടക്കുന്ന ബഹുജന കണ്‍വെന്‍ഷനില്‍ ഭാവി സമരപരിപാടികള്‍ ആസൂത്രണം ചെയ്യും.  യു.ഡി.എഫ് പിന്തുണയോടെയാണ്  കണ്‍വെന്‍ഷന്‍

നഗരത്തിലെ വിവിധ സംഘടനകളെ  ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് സമരം തുടങ്ങാനാണ് നീക്കം.  ഡോക്ടര്‍ എം.ജി.എസ് നാരായണനെ പോലുള്ളവരെ സമരത്തിന്റെ മുന്‍നിരയിലെത്തിക്കാനും നീക്കങ്ങള്‍  സജീവമാണ്.