മുതുവാന്‍ സമുദായംഗങ്ങള്‍ കോഴിക്കോട് തഹസില്‍ദാരെ ഉപരോധിച്ചു

ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്ന് ആരോപിച്ച് മുതുവാന്‍ സമുദായംഗങ്ങള്‍ കോഴിക്കോട് തഹസില്‍ദാരെ ഉപരോധിച്ചു.അനുകൂല നടപടിയുണ്ടാകുമെന്ന ഉറപ്പിനെത്തുടര്‍ന്നാണ് നാലുമണിക്കൂര്‍ നീണ്ട  ഉപരോധം അവസാനിപ്പിക്കുകയായിരുന്നു .

സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍  ജോലി നഷ്ടപ്പെട്ടവരാണ് പ്രതിഷേധത്തിനെത്തിയത്. റവന്യു അധികൃതര്‍ക്കും കിര്‍ത്താഡ്സിനും നിരവധി തവണ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്ന് സമരക്കാര്‍  പറയുന്നു  

ജില്ലയിലെ മലയോര മേഖലകളില്‍ മുതുവാന്‍മാരില്ലെന്നും മലമുത്തന്‍ വിഭാഗത്തില്‍പ്പെട്ടവരാണ് ഇവരെന്നുമുള്ള കിര്‍ത്താഡ്സിന്റെ കണ്ടെത്തലിനെത്തുടര്‍ന്നായിരുന്നു സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചത്.