സ്മാർട്ടായി കോഴിക്കോട്ടുകാരുടെ ഒട്ടോ സർവീസ്

്പെരുമാറ്റത്തിലും മിതമായ നിരക്ക് ഈടാക്കുന്നതിലും പേരുകേട്ട കോഴിക്കോട്ടുകാരുടെ ഓട്ടോയില്‍ ഭൂരിഭാഗവും ഓണ്‍ലൈന്‍ യാത്രാസൗകര്യത്തിലേയ്ക്ക്. വെഹിക്കിള്‍ എസ്.ടി. ആപ്പ് ഉപയോഗിച്ച് കുറഞ്ഞ ചെലവില്‍ ഏത് സമയത്തും ഒാട്ടോ ബുക്ക് ചെയ്ത് യാത്ര തുടങ്ങാം. സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്റെ സഹായത്തോടെ ആരംഭിച്ച സ്റ്റാര്‍ട്ട് അപ്പ് കമ്പനിയാണ് ആപ്പ് നിര്‍മ്മിച്ചത്. 

ഒാട്ടോയ്ക്കായി റോഡില്‍ കാത്തുനിന്ന് മുഷിയുന്നത് കോഴിക്കോട്ടുക്കാര്‍ക്കിനി പഴങ്കഥ. ഏത് സമയത്തും ബുക്ക് ചെയ്ത് യാത്ര ചെയ്യാവുന്ന സൗകര്യമാണ് വെഹിക്കിള്‍ എസ്.ടി. ആപ്പിലൂടെ ഒരുക്കിയിരിക്കുന്നത്. ഒാട്ടോയില്‍ ഘടിപ്പിച്ചിരിക്കുന്ന മോണിറ്ററില്‍ ‍‍ഡ്രൈവറുടെ വിവരണം മുതല്‍ വാഹനത്തിന്റെ വേഗത വരെ പ്രദര്‍ശിപ്പിക്കും. ഇതിന് പുറമെ എമര്‍ജന്‍സി സംവിധാനവും ലഭ്യമാണ്. ജി.പി.എസ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ ട്രാഫിക്ക് പോലീസിന് അത്യാവശ്യഘട്ടങ്ങളില്‍ വാഹനം ട്രാക്ക് ചെയ്യാന്‍ എളുപ്പമാണ്. 

92 ഒാട്ടോകളാണ് കോഴിക്കോട് നഗരത്തില്‍ ആപ്പിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്. ഒാണ്‍ലൈനായും നേരിട്ടും പണം നല്‍കാമെന്ന സൗകര്യവും വെഹിക്കിള്‍ എസ്.ടിയുടെ പ്രത്യേകതയാണ്.