ഫാസിസത്തിനെതിരെ പ്രതിരോധം; തെരുവുനാടകവുമായി വിദ്യാർഥികൾ

വര്‍ഗീയ ഫാസിസ്റ്റ് സംവിധാനങ്ങള്‍ക്കെതിരെ തെരുവ് നാടകം അണിയിച്ചൊരുക്കി കോഴിക്കോട് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍. മിഠായി തെരുവിലായിരുന്നു നാടകം. ഫാസിസ്റ്റ് ഭീകരത കളം വാഴുന്ന രാജ്യത്ത് പ്രതിരോധം തീര്‍ക്കുകയാണ് ഈ യുവതീ യുവാക്കള്‍. ഏറ്റവുമൊടുവില്‍ രാജസ്ഥാനില്‍ ലൗജിഹാദിന്‍റെ പേരില്‍ നടന്ന കൊലയാണ് ഏവരെയും ഞെട്ടിച്ചത്.

അസഹിഷ്ണുത ഏറി വരുന്ന ഇക്കാലത്ത് ചെറിയ പ്രതിഷേധം പോലും വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് വിശ്വാസിക്കുന്നവരാണിവര്‍. ഫാസിസത്തിനെതിരായ പോരാട്ടങ്ങള്‍ക്ക് കൂടുതല്‍ കരുത്തുപകരുമെന്ന് പ്രതിജ്ഞയുമെടുത്താണ് വിദ്യാര്‍ഥികള്‍ മടങ്ങിയത്.