കൊയിലാണ്ടി ബൈപ്പാസ്: പ്രതിഷേധം ശക്തമാക്കുന്നു

കോഴിക്കോട് കൊയിലാണ്ടി ബൈപ്പാസിന് ഭൂമി ഏറ്റെടുക്കുന്നതിനെതിരെ കര്‍മസമിതി പ്രതിഷേധം ശക്തമാക്കുന്നു. സര്‍വേക്കെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടയാന്‍ ശ്രമിച്ചു. പൊലിസ് സഹായത്തോടെയാണ് സര്‍വേ നടപടികള്‍ പുരോഗമിക്കുന്നത്. 

62 കാരിയായ രാധ ടീച്ചറെ പോലെ മനസുനുറുങ്ങി കഴിയുകയാണ് പ്രദേശത്തെ 628 കുടുംബങ്ങള്‍. ഏക സന്പാദ്യം ബൈപ്പാസിനായി വിട്ടുകൊടുക്കാനാകില്ലെന്ന് ഇവര്‍ തറപ്പിച്ചു പറയുന്നു. ദേശീയ പാത വികസനത്തിന് പകരം കച്ചവടക്കാരാണ് കൊയിലാണ്ടി ബൈപ്പാസിനായി ചരടുവലി നടത്തുന്നത് എന്നാണ് ഇവരുടെ ആരോപണം. 

വീടുകളെ കൂടാതെ അഞ്ച് വലിയ കുന്നുകളും ഏഴ് കുളങ്ങളും ബൈപ്പാസ് വരുന്നതോടെ ഇല്ലാതാകും. ഇവിടുത്തുകാരുടെ ജീവിതത്തിന്‍റെ ഭാഗമായ ഇതെല്ലാം വിട്ടുകൊടുക്കേണ്ടി വന്നാല്‍ കൂട്ട ആത്മഹത്യ കാണേണ്ടി വരുമെന്ന മുന്നറിയിപ്പിനെ അധികാരികളും കണ്ട ഭാവം നടിച്ചിട്ടില്ല.