ആദിവാസികൾക്കു ഒരു ചുമട്ടു തൊഴിലാളി നൽകുന്ന സഹായം കാണൂ..

വയനാട് ബത്തേരി കൊമ്മഞ്ചേരിയിലെ ആദിവാസി കുടുംബങ്ങൾക്ക് ചുമട്ടു തൊഴിലാളിയായ കുഞ്ഞുമുഹമ്മദിന്റെ ചെറിയ സഹായം. ഉൾവനത്തിൽ നിന്നും ഒരു സൗകര്യവും ഒരുക്കാതെ പുനരധിവസിപ്പിക്കപ്പെട്ട കുടുംബങ്ങളുടെ ദുരിതം മനോരമന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് അധികൃതർ നൽകിയ വാഗ്ദാനങ്ങൾ ഇതുവരെ പാലിക്കാത്തതിൽ പ്രതിഷേധിച്ചുകൂടിയാണ് സമീപവാസിയായ കുഞ്ഞു മുഹമ്മദ് നേരിട്ടിറങ്ങിയത്.

നേരിടുന്ന എല്ലാ പ്രശ്നങ്ങളും ആ അമ്മൂമ്മ പറഞ്ഞു തന്നിരുന്നു. പുനരധിവസം എന്നപേരിൽ കുടുംബങ്ങളെ എത്തിച്ചത്  ഒരു സൗകര്യവുമില്ലാത്ത ഒരിടത്ത്. ശുചിമുറിയില്ല.വഴിയില്ല. കുടിവെള്ളമില്ല. ഇടപെടുമെന്നായിരുന്നു സ്ഥലം എം.എൽഎയും ഐടിഡിപി പ്രോജക്ട് ഒാഫിസറും അറിയിച്ചത്.

എന്നാൽ ഒരു മാറ്റവും ഉണ്ടായില്ല.

സമീപവാസിയാണ് കുഞ്ഞു മുഹമ്മദ്. ഇവരുടെ ദുരിതങ്ങൾ നേരിട്ടറിയുന്നയാൾ. കമ്പിളിയും, കിടക്കയും. പായയും വരുന്ന തണുപ്പുകാലത്ത് കുടുംബങ്ങൾക്ക് വലിയ ആശ്വാസമാകും. അധികൃതർ ഒരിക്കലും കണ്ണുതുറക്കില്ലെന്നാണ് കുഞ്ഞുമുഹമ്മദ് പറയുന്നത്. അരിയും മറ്റ് സാധനങ്ങളും ഇയ്ക്കിടെ എത്തിക്കുമെന്ന് വാക്കുനൽകിയാണ് കുഞ്ഞുമുഹമ്മദിന്റെ മടക്കം.