മുഴപ്പിലങ്ങാട് ബീച്ച് മാരത്തോണിൽ താരമായി എത്യോപ്യക്കാരൻ

ആവേശമായി കണ്ണൂർ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ മാരത്തൺ മൽസരം. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് മാരത്തൺ സംഘടിപ്പിച്ചത്. ഒന്നാംസ്ഥാനം എത്യോപയിൽനിന്നുള്ള താരം കരസ്ഥമാക്കിയതോടെ കാണികളെല്ലാം പിന്നാലെ കൂടി. 

വിദേശ രാജ്യങ്ങളിൽനിന്നുൾപ്പടെ നൂറ്റി ഏഴുപത്തിയഞ്ചുപേരാണ് മാരത്തണിൽ പങ്കെടുത്തത്. നാല് കിലോമീറ്റർ വെള്ളത്തിലൂടെയും നാല് കിലോമീറ്റർ കരയിലൂടെയുമായിരുന്നു ഓട്ടം. മൽസരാർഥികൾക്ക് പ്രചോദനമായി ജില്ലാ കലക്ടറും ജില്ലാ പൊലീസ് മേധാവിയും മാരത്തണിൽ പങ്കുചേർന്നു. മൽസരം കാണാനായി നിരവധിപേരാണ് കടൽതീരത്ത് എത്തിച്ചേർന്നത്.