എഴുത്തുകാരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ബെംഗളൂരുവില്‍ ഒരു പരിശീലന കേന്ദ്രം. ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരി അനിതാ നായരുടേതാണ് ക്രിയാത്മക രചനാ പരിശീലന കേന്ദ്രം എന്ന ആശയം.
സ്വന്തം പുസ്തകം വായനക്കാരിലേയ്ക്ക് എത്തുന്നത് ഏതൊരു എഴുത്തുകാരന്റെയും സ്വപ്നമാണ്. പക്ഷേ എവിടെത്തുടങ്ങണം എന്ന സംശയം സ്വപ്നത്തിലേയ്ക്കുള്ള ദൂരം വർധിപ്പിക്കുന്നു. സാഹിത്യ അക്കാദമി പുരസ്ക്കാരം ജേതാവും ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരിയുമായ അനിത നായർ പുതിയ എഴുത്തുകാരെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചത് ഈ സംശയത്തിൽ നിന്നാണ്. അനിതാസ് ആറ്റിക് എന്ന ക്രിയാത്മക രചനാപരിശീലന കേന്ദ്രത്തിൽ നിന്ന് ഇതിനോടകം 65 പേരാണ് പഠിച്ചിറങ്ങിയത്.
കഥ , കവിത, ചെറുകഥ നോവൽ, സഞ്ചാരസാഹിത്യം ഉപന്യാസം തുടങ്ങി എട്ട് വിഭാഗങ്ങളിലാണ് പരിശീലനം നല്‍കുന്നത്. ആഴ്ചയിൽ ഒരിക്കലാണ് പഠനം. എഴുത്തിൽ പരിശീലനം നല്‍കുന്നതിനൊപ്പം തുടക്കകാലത്ത് പ്രസാധകരെ കണ്ടെത്തുന്നതിനുള്ള പ്രയാസവും മറകടക്കാൻ അനിതാസ് ആറ്റിക്ക് സഹായിക്കുന്നു.