പ്രിയപ്പെട്ടവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കാനും ഒരു ആപ്ലിക്കേഷന്‍. ബെംഗളൂരു മലയാളിയായ പ്രതാപാണ് ഡിജിറ്റല്‍ ഗിഫ്റ്റിങ് ആപ്പ് എന്ന ആശയത്തിനുപിന്നില്‍. സുഹൃത്തുക്കള്‍ കൂടി ഒപ്പം ചേര്‍ന്നതോടെ ഒാണ്‍ലൈന്‍ ഗിഫ്റ്റിങ് മേഖലയിലെ രാജ്യത്തെ ആദ്യ ആപ്ലിക്കേഷനായ വൂഹുവിന് ബെംഗളൂരുവില്‍ തുടക്കമായി.
സമ്മാനങ്ങള്‍ സ്വീകരിക്കന്നയാള്ക്ക് ഇഷ്ടപ്പെട്ടില്ലങ്കിലോ എന്ന സംശയമാണ് ബെംഗളൂരു മലയാളിയായ പ്രതാപിനെ ഒാണ്‍ലൈന്‍ ഗിഫ്റ്റിങ് ആപ്ലിക്കേഷന്‍ ആരംഭിക്കാന്‍ പ്രേരിപ്പിച്ചത് നിശ്ചിത തുകയുടെ ഗിഫ്റ്റ് കാര്‍ഡുകള്‍ ഈ മെയില്‍ വാട്സ് ആപ്പ് എസ് എം എസ് വഴി പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാം. സ്വീകരിക്കുന്നയാള്‍ക്ക് ഗിഫ്റ്റ് കാര്‍ഡ് ഉപയോഗിച്ച് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാന്‍ സ്വാതന്ത്രം നല്കുന്നു എന്നതാണ് ആപ്ലിക്കേഷന്റെ വിജയം. ഐ ടി മേഖലയില്‍ രണ്ടുപതിറ്റാണ്ട് നീണ്ട പ്രവര്‍ത്തിപരിചയവും ആത്മവിശ്വാസവുമായാണ് പ്രതാപ് ഗിഫ്റ്റിങ് സ്റ്റാര്‍ട് അപ്പിന് തുടക്കം കുറിച്ചത്.
ഫാഷന്‍ , വാച്ച് സിനിമ സ്പാ , ഹോട്ടല്‍ തുടങ്ങിയ മേഖലകളില്‍ നിന്നുള്ള 150 ബ്രാണ്ടുകളാണ് വൂഹുവുമായി സഹകരിക്കുന്നത്. ഇന്ത്യയ്ക്ക് പുറമേ അറബ് രാജ്യങ്ങളിലും ഇന്ന് വൂഹു സജീവമാണ്. പന്ത്രണ്ട് ജീവനക്കാരുമായി തുടങ്ങിയിടത്ത് ഇന്ന് 300 ജീവനക്കാര്‍ ഒന്നരക്കോടി ഉപഭോക്താക്കളാണ് പ്രതിവര്‍ഷം സമ്മാനങ്ങള്‍ കൈമാറാന്‍ വൂഹുവിനെ ആശ്രയിക്കുന്നത്.