പ്രകൃതിയും, ജീവിതവും ചേര്‍ത്തുവച്ച ചിത്രശില്‍പ്പപ്രദര്‍ശനം കോഴിക്കോട്ട് തുടങ്ങി. തൃപ്പൂണിത്തുറ ചിത്രാലയ സ്കൂള്‍ ഒാഫ് ആര്‍ട്ട്സിലെ കുട്ടികളുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്.
ചിന്തകളില്‍ നിറങ്ങള്‍ ചാലിച്ച ഒരുപിടി നല്ല ചിത്രങ്ങള്‍. കളിമണ്ണില്‍ തീര്‍ത്ത മനോഹര ശില്പ്പങ്ങള്. സാമൂഹ്യപ്രതിബദ്ധതയും സര്‍ഗാത്മകതയും ഒത്തുചേര്‍ന്നപ്പോള്‍ അതൊരു വേറിട്ട കാഴ്ചയായി. തൃപ്പൂണിത്തുറയിലെ ചിത്രാലയ സ്കൂളിലെ കുരുന്നുകളാണ് കലാസൃഷ്ടികളുമായി കോഴിക്കോട്ടേക്കെത്തിയത്.
പ്രകൃതി ചൂഷണമോ, സാമൂഹ്യ പ്രശ്നങ്ങളോ അല്ല പ്രമേയം. പിഞ്ചുമനസിന്റെ നിഷ്കളങ്കത സ്ഫുരിക്കുന്ന ക്യാന്‍വാസുകള്‍. ഒാരോ ചിത്രവും പറയും ഒരു കുട്ടിക്കഥ. ജല ഛായവും അക്രൈലിക്കുമാണ് മാധ്യമം. കുരുന്നുകളുടെ ചിത്രങ്ങളും ശില്‍പ്പങ്ങളും നേരിട്ട് കാണാന്‍ ആര്‍ട്ട് ഗ്യാലറിയിലേക്കെത്താം. പ്രദര്‍ശനം ഞായറാഴ്ച വരെ തുടരും.