പെയിന്റ് മുതൽ പ്രദർശനഹാൾ വരെ ചിത്രകാരൻമാർക്ക് വേണ്ട എല്ല സൗകര്യങ്ങളോടും കൂടിയ സമ്പൂർണ ആർട് ഗ്യാലറിയുടെ പ്രവർത്തനം ശ്രദ്ധേയമാകുന്നു. കോഴിക്കോട് പാറോപ്പടിയിലാണ് ഗ്യാലറി ഡബ്ൾ എ ഡി എന്ന പേരിൽ ഗ്യാലറി പ്രവർത്തിക്കുന്നത്.
കോഴിക്കോടിന്റെ ചിത്രകലാ പാരമ്പര്യത്തിൽ പുതിയ അധ്യായമാണ് ഈ ചെറിയ കെട്ടിടം.വരക്കാനുള്ള സാധനങ്ങൾ വാങ്ങാൻ കഴിയാതെ , വരച്ചത് വിറ്റൊഴിക്കാനോ, പ്രദർശനം നടത്താനോ കഴിയാതെ വിഷമിക്കുന്നവർക്കുള്ളതാണ് ഈ കെട്ടിടം. കയ്യും വീശിവന്ന് ചിത്രങ്ങൾ വരയ്ക്കാം. ഇവിടെ വച്ച് തന്നെ ഫ്രെയിം ചെയ്യാം. പ്രദർശനത്തിനും വിൽപനയ്ക്കും വേറെ സ്ഥലം തിരയേണ്ട.
.ജയകുമാർ കരുണാകരൻ, കബിത മുഖർജി, പോൾ കല്ലനോട് സുനിൽ അശോകപുരം തുടങ്ങിയ എണ്ണം പറഞ്ഞ ചിത്രകാരൻമാരുടെ സൃഷ്ടികൾ എപ്പോൾ വേണമെങ്കിലും ആവശ്യക്കാരന് വാങ്ങാനും സാധിക്കും. ഒറിജിനൽ ചിത്രങ്ങൾ വാങ്ങാൻ കഴിയാത്ത കല ആസ്വാദകർക്കായി വിഖ്യാത ചിത്രങ്ങളുടെ സ്ക്രീൻ പ്രിന്റും സ്ഥാപനത്തിലുണ്ട്.