മല്‍സ്യത്തൊഴിലാളികള്‍ പ്രതീക്ഷയോടെ കാത്തിരുന്ന കോഴിക്കോട് വെള്ളയില്‍ ഹാര്‍ബര്‍ നിര്‍മാണം പാതിവഴിയില്‍ നിലച്ചു. വേണ്ടത്ര ഫണ്ടില്ലാത്തതിനാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി പണിയൊന്നും നടക്കുന്നില്ല. നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ കിഫ്ബിയെ സമീപിച്ചിരിക്കുകയാണ് അധികൃതര്‍.
നാലു വര്‍ഷം പിന്നിട്ടിട്ടും വെള്ളയില്‍ ഹാര്‍ബറിലെ നിര്‍മാണ പ്രവര്‍ത്തികള്‍ എങ്ങുമെത്തിയിട്ടില്ല. രണ്ടു പുലിമുട്ടുകള്‍ , ലേലഹാള്‍, വാര്‍ഫ്, ലോഡിങ് ഏരിയ എന്നിവയുടെ പണികളാണ് ഇതുവരെ പൂര്‍ത്തിയായത്. പുലമുട്ടുകളുടെ നീളം ഇനിയും കൂട്ടേട്ടണ്ടതുണ്ട്. ഇതിനായി 21 കോടി രൂപയാണ് കിഫ്്ബിയില്‍ നിന്ന് ആവശ്യപ്പെട്ടത്. ചുറ്റുമതില്‍, റോഡ്, ഡ്രഡ്ജിങ്, പാര്‍ക്കിങ് ഏരിയ എന്നിവ സജ്ജീകരിയ്ക്കാന്‍ ഇനിയും ആറു കോടി രൂപ കൂടി വേണം.
മല്‍സ്യം കേടുവരാതെ സൂക്ഷിയ്ക്കാനും കച്ചവടത്തിനുമെല്ലാം ഹാര്‍ബറിലെ നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായേ തീരൂ. പതിനായിര കണക്കിന് മല്‍സ്യതൊഴിലാളികള്‍ക്ക് നേരിട്ട് പ്രയോജനം ലഭിയ്ക്കുന്ന വെള്ളയില്‍ ഹാര്‍ബര്‍ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാക്കാന്‍ ഉടന്‍ നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം.