E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 18 2020 09:35 PM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

കോഴിക്കോട് വഴിയാത്രികരുടെ മൊബൈൽ ഫോൺ കവരുന്ന യുവാക്കൾ പിടിയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇരുചക്രവാഹനത്തിൽ കറങ്ങി വഴിയാത്രികരുടെ മൊബൈൽ ഫോൺ കവരുന്ന യുവാക്കൾ പിടിയിൽ. കോഴിക്കോട് നഗരത്തിൽ കഴിഞ്ഞദിവസം ഇതരസംസ്ഥാനത്തൊഴിലാളിയുടെ ഫോണ്‍ ‍കവരുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതാണ് പ്രതികളെ കുടുക്കാൻ സഹായിച്ചത്. കുന്ദമംഗലം, ഇയാട് സ്വദേശികളാണ് കസബ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.

ഗൾഫ് ബസാറിന് സമീപം കഴിഞ്ഞരാത്രിയിലാണ് ഇതരസംസ്ഥാനത്തൊഴിലാളിയ്ക്ക് നേരെ ആക്രമണമുണ്ടായത്. ഇരുചക്രവാഹനത്തിലെത്തിയ രണ്ട് യുവാക്കൾ രാജസ്ഥാൻ സ്വദേശി വിക്രമിനെ അടിച്ചുവീഴ്ത്തി. എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെ മൊബൈൽ ഫോണുമായി സംഘം കടന്നു.

വീഴ്ചയ്ക്കിടയിലും വാഹനത്തിന്റെ നമ്പർ മനസിലാക്കാൻ വിക്രമിന് സാധിച്ചിരുന്നു. ഇതിന് പിന്നാലെ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍‍ സമീപത്തെ കച്ചവട സ്ഥാപനത്തിലെ സിസിടിവിയിൽ പതിഞ്ഞു.

നമ്പർ പിന്തുടർന്നുള്ള അന്വേ·ഷണത്തിൽ മോഷ്ടിച്ച വാഹനമെന്ന് കണ്ടെത്തി. വാഹന പരിശോധനയ്ക്കിടെ യുവാക്കളിലൊരാൾ ബൈക്കുമായി പൊലീസിന്റെ പിടിയിലായി. പിന്നാലെ സുഹൃത്തിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. മറ്റ് രണ്ട് കവർച്ചയിൽക്കൂടി ഇവർ പങ്കാളികളായിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് കസബ സിഐ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.