കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഭൂരിഭാഗം വെന്റിലേറ്ററുകളും പണിമുടക്കി. അടിയന്തര ശസ്ത്രക്രിയകള്‍ മാത്രം ചെയ്ത് അതീവഗുരുതരമായ സ്ഥിതിവിശേഷത്തെ നേരിടുകയാണ് അധികൃതര്‍. മറ്റു ശസ്ത്രക്രിയകള്‍ അനന്തമായി നീട്ടി വയ്ക്കുന്നത് പാവപ്പെട്ട രോഗികളെയും വലയ്ക്കുന്നു.
വിവിധ ഡിപ്പാര്ട്ട്്മെന്റുകളിലായിആശുപത്രിയില് ആകെയുള്ളത് 22 വെന്റിലേറ്ററുകളാണ്. നിലവില്‍ പ്രവര്ത്തിയ്ക്കുന്നതാകട്ടെ ആറോ ഏഴോ എണ്ണം മാത്രം. ഇതു മൂലം പത്ത് വയസിന് താഴെയുള്ള കുട്ടികളുടെ ശസ്ത്രക്രിയ പൂര്‍ണമായി നിലച്ചിരിയ്ക്കുകയാണ്.
പ്രതിസന്ധി പരിഹരിയ്ക്കാന്‍ എം. എല്‍ എ മാരോടും എംപിമാരോടും സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്. ഒന്‍പത് മുതല്‍ പതിമൂന്ന് ലക്ഷം രൂപ വരെയാണ് ഒരു വെന്റിലേറ്ററിന്റെ വില. പ്രശ്നപരിഹാരമായില്ലെങ്കില്‍ ലക്ഷങ്ങള്‍ മുടക്കാനാവാത്ത രോഗികള്‍ മരണത്തിന് കീഴടങ്ങുകയെ നിവൃത്തിയുളളു.