കല്ലായിപ്പുഴ സംരക്ഷിച്ചില്ലെങ്കിൽ കോഴിക്കോടിന്റെ ഭൂപടത്തിൽ നിന്നുതന്നെ അതില്ലാതാകുമെന്ന് ചരിത്രകാരൻ എം.ജി.എസ്.നാരായണൻ. പുഴ സംരക്ഷണ സമിതി സംഘടിപ്പിച്ച മനുഷ്യചങ്ങല എം.ജി.എസ്. ഉദ്ഘാടനം ചെയ്തു.
മരവ്യവസായത്തിന് പേരുകേട്ട കല്ലായിപ്പുഴ ഇന്ന് നാശത്തിന്റെ വക്കിലാണ്. നീരൊഴക്ക് തീരെയില്ലാതായി. മാലിന്യങ്ങള്‍ കൂടി നിക്ഷേപിക്കാൻ തുടങ്ങിയതോടെ പുഴയുടെ പ്രതാപവും നഷ്ടപ്പെട്ടു. ഒാരോ നഗരത്തിന്റെയും ആരംഭം ഒരു പുഴയിൽ നിന്നാണെന്നും അത് സംരക്ഷിക്കണമെന്നും എം.ജി.എസ്.നാരായണൻ പറഞ്ഞു.
പുഴയെ നാശത്തിന്റെ വക്കിൽനിന്ന് രക്ഷപ്പെടുത്താൻ അധികൃതരുടെ നടപടി വേണം. കല്ലായി പുഴ സംരക്ഷണിത്തിനായി മുമ്പും നാട്ടുകാരുടെ നേതൃത്വത്തിൽ ഏറെ പ്രക്ഷോഭങ്ങൾ നടന്നിരുന്നു.
Advertisement