തൃശൂർ അയ്യന്തോളിൽ സദാചാര പൊലീസ് ചമഞ്ഞ യുവാക്കൾ പൊലീസിനെ ആക്രമിച്ചു. മൂന്നു യുവാക്കൾ അറസ്റ്റിലായി. അയ്യന്തോൾ തൃക്കുമാരക്കുടം സ്വദേശികളായ ദിലീപ് (23) , നിരഞ്ജൻ (24), നീരജ് (22) എന്നിവരാണ് അറസ്റ്റിലായത്. സദാചാര പൊലീസ് ചമഞ്ഞ യുവാക്കള്‍ യുവതിയെ ആക്രമിച്ചു. തടയാൻ ചെന്ന പൊലീസ് ഉദ്യോഗസ്ഥരെ ഹെൽമറ്റ് കൊണ്ട് അടിക്കുകയായിരുന്നു. വെസ്റ്റ് എസ്.ഐ: ലിപ്സൺ, സി.പി.ഒമാരായ അഭിജിത്ത്, മഹേഷ് എന്നിവർക്കാണ് പരുക്കേറ്റത്. രാത്രി ഒൻപതോടെയായിരുന്നു അക്രമം.
വടക്കാഞ്ചേരിയില്‍ വനിതാ ഗേറ്റ് കീപ്പര്ക്കുനേരെയും ആക്രമണമുണ്ടായി. തലയ്ക്ക് ഗുരുതര പരുക്കേറ്റ അടാട്ട്് സ്വദേശിനി ആശുപത്രിയില്‍ ചികില്‍സയിലാണ്. അജ്ഞാത യുവാവാണ് ആക്രമിച്ചത്. ഗേറ്റ് അടച്ചതിനു പിന്നാലെയായിരുന്നു ആക്രമണം.