TAGS

പാലക്കാട് നടന്ന സംസ്ഥാന ശാസ്ത്രമേളയിൽ തൃശൂരിൽനിന്നുള്ള അമ്മയും മകനും മത്സരിക്കാനെത്തി. അധ്യാപികയായ അമ്മയ്ക്ക് സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം. മകന് എ ഗ്രേഡ് തിളക്കം.

കുന്നംകുളത്തെ വീട്ടിൽനിന്ന് ഒരമ്മയും മകനും ശാസ്ത്രമേളയിലെ മത്സരത്തിൽ പങ്കെടുക്കാൻ മണ്ണാർക്കാട് എത്തുന്നു. അടുത്തടുത്ത വേദികളിലായിരുന്നു ഇരുവരും മത്സരിച്ചത്.കുന്നംകുളം ബഥനി സെന്റ് ജോൺസ് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപികയാണ് അമ്മ റൈമി. അതേ സ്കൂളിലെ പ്ലസ് ടു വിദ്യാർഥി മകൻ ആൻസ്റ്റിൻ. അധ്യാപകർക്ക് പങ്കെടുക്കാവുന്ന ടീച്ചിംഗ്എയ്ഡ് വിഭാഗത്തിലാണ് അമ്മ മത്സരിച്ച് വിജയിച്ചത്. മാക്സ് ഫെയർ ഗെയിം വിഭാഗത്തിൽ മത്സരിച്ച് മകൻ എ ഗ്രേഡും സ്വന്തമാക്കി.

ആൻസ്റ്റിൻ ആദ്യമായാണ് സംസ്ഥാന തലത്തിൽ മത്സരിക്കുന്നത്. എന്നാൽ അമ്മയ്ക്ക് മത്സരം പുത്തരിയല്ല, ഇത് മൂന്നാം തവണ. ശാസ്ത്രത്തിന്റെ കൗതുകലോകത്ത് ഒരേ വഴിയിലൂടെ സഞ്ചരിക്കുന്ന രണ്ട് തലമുറകൾ. മത്സരവേദിയിൽ ഇരുവരും ഒരുമിച്ചെത്തിയപ്പോൾ നേട്ടവും ഇരട്ടിയായി. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാകുന്നതിനാൽ അടുത്തകൊല്ലത്തെ ശാസ്ത്രമേളയ്ക്ക് മകനുണ്ടാകില്ല എന്ന ചെറിയൊരു വിഷമമമുണ്ട് റൈമിയ്ക്ക്, എന്നാൽ  അമ്മയ്ക്ക് ഒന്നാംസ്ഥാനം നേടാനാകുമെന്ന പ്രതീക്ഷയാണ് ആൻസ്റ്റിന് 

ENGLISH SUMMARY:

Malayala Manorama Online News covers the inspiring story of a mother and son from Thrissur who participated and excelled together in the Kerala State Science Fair. While the mother secured second place in the teaching aid category, her son earned an A grade in the Max Fair game competition.