thrissur-death-news

TOPICS COVERED

  • മകനും ഭാര്യയും ക്ഷേത്രത്തിൽ പോയ സമയത്താണ് സംഭവം.

തൃശൂർ കോടന്നൂർ പുത്തൻവെട്ടുവഴിയിൽ ദമ്പതികളെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വടക്കേപുരക്കൽ വീട്ടിൽ സത്യൻ(66) ഭാര്യ കുമാരി (59) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും രോഗ ബാധിതരായി ഏറെ നാളുകളായി ചികിത്സയിൽ ആയിരുന്നു. ആത്മഹത്യ കുറിപ്പ് വീട്ടിൽ നിന്നും കണ്ടെടുത്തു. 

കുടുംബത്തിന് ബാധ്യതയാവാതിരിക്കാൻ ജീവിതം അവസാനിപ്പിക്കുന്നു എന്നാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. മകനും ഭാര്യയും ചോറ്റാനിക്കര ക്ഷേത്രത്തിൽ പോയി തിരികെ വന്നപ്പോഴാണ് വീടിന്റെ ഒരു ഭാഗത്ത്‌ ഇരുവരെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതകൾ ഒന്നുമില്ല. മരണത്തിൽ ദുരൂഹത ഇല്ലെന്ന് പൊലീസ് വ്യക്തമാക്കി. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ സൗജന്യ ഹെൽപ് ലൈൻ നമ്പറായ 1056 ലോ / 0471 – 2552056 എന്ന ലാൻഡ് ലൈൻ നമ്പറിലോ 9152987821 എന്ന മൊബൈൽ നമ്പറിലോ വിളിച്ച് സഹായം തേടുക.)

ENGLISH SUMMARY:

An elderly couple, identified as Sathyan, 66, and his wife Kumari, 59, were found dead at their home in Puthenveettuvazhi, Kodannur, Thrissur, Kerala. Both had reportedly been undergoing treatment for illnesses for a long time, and a suicide note was recovered from their house. According to the note, they feared becoming a burden on their family, and their son and daughter-in-law discovered them after returning from Chottanikkara Temple. Police stated that there were no financial liabilities and that they had found no suspicious circumstances surrounding the deaths.