തൃശൂര്‍ എരുമപ്പെട്ടിയിൽ കാട്ടുപന്നികളുടെ ശല്യത്തിൽ പൊറുതിമുട്ടി നാട്ടുകാർ. പഞ്ചായത്ത് സെക്രട്ടറിയെ കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു.
പഞ്ചായത്തിലെ പ്രതിപക്ഷമായ കോൺഗ്രസ് അംഗങ്ങളാണ് സമരത്തിനിറങ്ങിയത്. പഞ്ചായത്ത് അസിസറ്റ് സെക്രട്ടറിയെ ഉപരോധിച്ചു. എരുമപ്പെട്ടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നി കൃഷി നശിപ്പിക്കുന്നത് പതിവാണ്. ഏക്കർ കണക്കിന് നെൽകൃഷി നശിപ്പിച്ചു.
പ്രതിഫലമില്ലാതെ പന്നികളെ ഷൂട്ട് ചെയ്യാൻ ആളുണ്ട്. പക്ഷേ, പഞ്ചായത്ത് തീരുമാനമെടുക്കുന്നില്ലെന്നാണ് ആക്ഷേപം. കഴിഞ്ഞ ദിവസം സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ പന്നി വീണിരുന്നു. കർഷകർക്ക് നഷ്ടപരിഹാരം നൽകുമെന്ന് അസിസ്റ്റന്‍റ് സെക്രട്ടറി ഉറപ്പ് നൽകിയതിന്‍റെ അടിസ്ഥാനത്തിൽ ഉപരോധം അവസാനിപ്പിച്ചു.