കേരളത്തിലെ കോണ്‍ഗ്രസിനെ ആര് നയിക്കും? ആരാകും പുതിയ കെപിസിസി അധ്യക്ഷന്‍? ഒരേസമയം മന്ത്രിപ്പണിയും കെപിസിസി അധ്യക്ഷ പദവിയും തന്നെകൊണ്ടു പറ്റില്ലെന്ന് പലതവണ സണ്ണിജോസഫ് പറഞ്ഞു കഴിഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മുതല്‍ ഇന്ദിരാഭവനിലെ ആ കസേര സ്വപ്നം കണ്ട് നടക്കുന്നവര്‍ പല ഘട്ടങ്ങളിലായി തങ്ങള്‍ ഇവിടെ ഉണ്ട്... കുപ്പായവും റെഡിയാണ്... ഒരു വാക്ക് പറഞ്ഞാല്‍ അപ്പോള്‍ തന്നെ കസേരയില്‍ കയറി ഇരിക്കാം എന്ന് ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞു കൊണ്ടേയിരിക്കുന്നു... സീറ്റ് ഉറപ്പിക്കാനും ചര്‍ച്ചക്ക് വേണ്ടിയും ഡല്‍ഹിയിലേക്ക് പോക്കും വരവും തകൃതിയാണ്... പക്ഷേ ഒന്നും നടക്കുന്നില്ല എന്ന് മാത്രം. ദീപാവലി കഴിയുമ്പോള്‍ ഇന്ദിരാഭവനില്‍ വെള്ള പുക കാണുമെന്ന് പറഞ്ഞെങ്കിലും ഇതുവരെ ഒരു പുകയും വന്നില്ല. KPCC തലപ്പത്തേക്ക് കെ.സി പക്ഷമോ, വി.ഡി.പക്ഷമോ? ആര് വരും? കെപിസിസി അധ്യക്ഷനാകാന്‍ ആരാണ് കേമന്‍?