തൃശൂർ മണ്ണുത്തി വടക്കഞ്ചേരി ദേശീയപാത കല്ലുടുക്കിൽ സർവീസ് റോഡില്‍ വെള്ളക്കെട്ട്. പാതകളിൽ അഴുക്കു ചാൽ ഇല്ലാത്തതാണ് പ്രധാനകാരണം. പ്രദേശത്ത് സ്ഥിരമായുള്ള വെള്ളക്കെട്ടുമൂലം പകർച്ചപ്പനി ഉണ്ടാകുന്നതായി നാട്ടുകാരുടെ പരാതി.
മഴവെള്ളം കെട്ടിനിൽക്കുന്നത് പുറമേ പ്രദേശത്തെ കൂറ്റൻ പാറക്കെട്ടിൽ നിന്നും സ്ഥിരമായി ഊർന്നുവരുന്ന വെള്ളവും ചേർന്നാണ് വെള്ളക്കെട്ട് ഉണ്ടാകുന്നത്. കൊതുക് മുട്ടയിട്ട് പെരുകുന്നു. ഡെങ്കിപ്പനിയും പ്രദേശത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. ദേശീയപാത നിർമാണ സമയം മുതൽ പ്രദേശത്ത് അടിപ്പാത വേണമെന്ന് ആവശ്യമുന്നയിക്കുന്നതായി സമരസമിതി കൺവീനർ സുഭാഷ് പറയുന്നു.
മഴ ശക്തമായ സാഹചര്യത്തിൽ കെട്ടിക്കിടക്കുന്ന വെള്ളം ഒഴുകി പോകാൻ അടിയന്തര നടപടികൾ ദേശീയപാത അതോറിറ്റിയും കരാർ കമ്പനിയും സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.