theftnew

TOPICS COVERED

തൃശൂര്‍ പൊയ്യയില്‍ കിടപ്പിലായ രോഗിയുടെ ആഭരണങ്ങള്‍ തട്ടിയെടുത്ത് ഗോവയിലേയ്ക്കു മുങ്ങിയ ഹോംനഴ്സായ യുവതിയും സുഹൃത്തും പിടിയില്‍. അറസ്റ്റിലായ യുവാവ് വ്യവസായികളുടെ നവമാധ്യമ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് പണം തട്ടിയ ആള്‍ കൂടിയാണ്. 

ഒരാഴ്ച മുമ്പാണ് ആഭരണങ്ങള്‍ തട്ടിയെടുത്തത്. പൊയ്യ സ്വദേശിയായ എണ്‍പതുകാരന്‍ എഫ്രയീമായിരുന്നു പരാതിക്കാരന്‍. കിടപ്പിലായ ഭാര്യയെ പരിചരിക്കാന്‍ വന്നതായിരുന്നു അനുഷ. ഒന്നരപവന്‍റെ മാലയും ഒരു പവന്‍റെ വളയും രണ്ടു ഗ്രാമിന്‍റെ മോതിരവും തട്ടിയെടുത്തു. മൂന്നേക്കാല്‍ ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്.

മാള പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഹോംനഴ്സിന്‍റെ ലൊക്കേഷന്‍ ഗോവയാണെന്ന് കണ്ടെത്തി. എറണാകുളം നെട്ടൂര്‍ സ്വദേശനി അനുഷയായിരുന്നു ഹോംനഴ്സ്. പത്തനംതിട്ട മൈലപ്ര സ്വദേശി പ്രിന്‍സായിരുന്നു സുഹൃത്ത്. ഇരുവരും ഗോവയില്‍ ഉല്ലസിക്കുന്നതിനിടെയാണ് മാള പൊലീസ് പിടികൂടിയത്. പ്രിന്‍സിനെതിരെ ഒട്ടേറെ ക്രിമിനല്‍ കേസുകളുണ്ട്. തട്ടിയെടുത്ത സ്വര്‍ണം ഇനി പൂര്‍ണമായും കണ്ടെടുക്കേണ്ടതുണ്ട്. പ്രതികളെ ചോദ്യം ചെയ്യാന്‍ വീണ്ടും കസ്റ്റഡിയില്‍ വാങ്ങും.

Home Nurse and Accomplice Arrested in Goa for Jewelry Theft: