nedupuzha-boat-accident-2

തൃശൂര്‍ നെടുപുഴയില്‍ കോള്‍പാടത്ത് ബോട്ടുമുങ്ങിയുണ്ടായ അപകടത്തില്‍ കാണാതായ രണ്ടു പേരുടെയും മൃതദേഹം കിട്ടി. മീനിന് തീറ്റ കൊടുക്കാൻ അഞ്ചുപേർ ചേർന്ന് ബോട്ടിൽ പാടത്തേക്ക് പോയതായിരുന്നു. ബോട്ട് മുങ്ങിയതോടെ മൂന്നുപേർ നീന്തിക്കയറി. ഇന്നലെ വൈകിട്ട് ആറുമണിക്ക് ശേഷം പാടത്തിന് നടുവിൽവച്ചാണ് ബോട്ട് മുങ്ങിയത്. കാണാതായ രണ്ടുപേർക്കായി അഗ്നിരക്ഷാ സേനയുടെ സ്കൂബാ ടീമിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. 

നെടുപുഴ മല്ലിത്തറ കടവിൽ പാടത്ത് വളർത്തിയിരുന്ന മീനിന് തീറ്റ കൊടുക്കാൻ ബോട്ടിൽ കോൾപ്പാടത്തേയ്ക്ക് പോയവരാണ് അപകടത്തിൽപ്പെട്ടത്. നെടുപുഴ മല്ലിത്തറ കടവിൽ പാടത്ത് വളർത്തിയിരുന്ന മീനിന് തീറ്റ കൊടുക്കാൻ ബോട്ടിൽ കോൾപ്പാടത്തേയ്ക്ക് പോയവരാണ് അപകടത്തിൽപ്പെട്ടത്.

ENGLISH SUMMARY:

Two people who went missing after a boat capsized in the Kole fields of Thrissur have been found dead. Five people were travelling by boat to feed fish in the flooded paddy fields when the vessel overturned, with three managing to swim to safety. Fire and Rescue Services recovered the bodies during a scuba search operation on Saturday morning. Get the latest updates on the Thrissur boat accident.