oxygen-theraphy

TOPICS COVERED

പെട്ടെന്ന് മുറിവുണക്കാന്‍ രോഗികള്‍ക്കായി ഓക്സിജന്‍ തെറാപ്പി. പ്രമേഹരോഗ ബാധിതര്‍ക്കും തീപൊള്ളലേറ്റവര്‍ക്കും വിദഗ്ധ ചികില്‍സ നല്‍കാന്‍ ഉപകരിക്കുന്ന സംവിധാനം ഒറ്റനോട്ടത്തില്‍ ജെറ്റ് വിമാനത്തിന്‍റെ ഉള്‍വശത്തിനു സമാനമാണ്. 

ഓക്സിജന്‍ തെറാപ്പിയാണ് ഇവിടെ ചികില്‍സ. പെറുവില്‍ നിന്നാണ് ആദ്യത്തെ യന്ത്രത്തിന്‍റെ വരവ്. ഒരു രോഗിയ്ക്കു മാത്രം തെറാപ്പി നല്‍കാവുന്ന സംവിധാനം. വിദേശത്തു നിന്ന് പുതിയതായി ഇറക്കുമതി ചെയ്ത തെറാപ്പി സംവിധാനം ജെറ്റ് വിമാനത്തിന്‍റെ ഉള്‍വശം പോലെയാണ്. ചികില്‍സ നിരീക്ഷിക്കുന്ന ജീവനക്കാര്‍ക്കും ഇതിനകത്തു കയറാമെന്നതാണ് പ്രത്യേകത. 

കേരളത്തില്‍ ഇതുപോലെ അഞ്ചിടത്താണ്  ചികില്‍സ. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലെ ഈ ചികില്‍സ സംവിധാനം രോഗികളുടെ മടങ്ങിവരവിന് ഏറെ പ്രതീക്ഷ നല്‍കുന്ന ഒന്നാണ്. ന്യൂറോ സര്‍ജറി, ഓട്ടിസം , വാര്‍ധക്യ രോഗങ്ങള്‍ക്കും ഈ ഓക്സിജന്‍ തെറാപ്പി ഗുണംചെയ്യുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ENGLISH SUMMARY:

Oxygen therapy is revolutionizing wound healing for patients, particularly those with diabetes and burn injuries. This advanced treatment, resembling the interior of a jet aircraft, offers specialized care and significant hope for patient recovery in Kerala.