തൃശൂര്‍ കനോലി കനാലില്‍ ബണ്ട് പൊട്ടിച്ചതിനെ തുടര്‍ന്ന് മലിനജലം കലര്‍ന്ന് ആയിരകണക്കിന് മല്‍സ്യങ്ങള്‍ ചത്തു പൊങ്ങി.  ലക്ഷങ്ങളുടെ നഷ്ടമാണ് മല്‍സ്യ കര്‍ഷകര്‍ക്കുണ്ടായത്. മതിയായ നഷ്‍ട പരിഹാരം നല്‍കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. പുഴയില്‍ കൂട് കെട്ടി കൃഷി ചെയ്തിരുന്ന കര്‍ഷകരുടെ മല്‍സ്യങ്ങളാണ് ചത്തൊടുങ്ങിയത്. പടിയൂര്‍ പ‍ഞ്ചായത്തിലെ ബണ്ടുകള്‍ തുറന്നതോടെ ഷണ്‍മുഖം കനാലിലൂടെ ഒഴുകിയെത്തിയ മലിനജലമാണ് പുഴയിലേക്ക് കലര്‍ന്നത്.

കരിമീന്‍ കാളാഞ്ചി തു‍ടങ്ങി 150 ഗ്രാമില്‍ കൂടുതല്‍ തൂക്കമുള്ള മല്‍സ്യങ്ങളാണ് ചത്തുപൊന്തിയത്. പെരുന്നാളിനോടനുബന്ധിച്ച് വിളവെടുക്കാനിരുന്നതാണെന്ന് കര്‍ഷകര്‍ പറയുന്നു. പുഴയിലെ വെള്ളം ശേഖരിച്ച് പരിശോധന നടത്തുമെന്ന് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പുഴയിലെ വെള്ളം ദുര്‍ഗന്ധം വമിക്കുന്ന നിലയിലാണ്. കൂടാതെ പുഴയിലേക്ക് അറവുമാലിന്യങ്ങളും നിക്ഷേപിക്കുന്നു. മതിലകം, പടിയൂര്‍, ശ്രീനാരായണപുരം, വെള്ളാങ്കലൂര്‍ തുടങ്ങിയ പഞ്ചായത്തുകളിലൂടെ കടന്നു പോകുന്നതാണ് കനോലി കനാല്‍. 

ENGLISH SUMMARY:

Thrissur canal fish kill incidents have caused significant losses for fish farmers after a bund was broken in the Connolly canal, leading to polluted water mixing with the river. Farmers are demanding adequate compensation for the thousands of fish that have died.