ajmal-2

TOPICS COVERED

തൃശൂർ തിച്ചൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. എട്ടാംമാട്ടിൽ മണ്ണൂരിൽ അസീസിന്റെ മകൻ അജ്മൽ (24) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 7 മണിയോടെയാണ് സംഭവം. നിർമാണത്തിലുള്ള പുതിയ വീടിന്റെ വയറിങ്ങ്, പ്ലംബിങ്, ഇലക്ട്രിക് പണി നടക്കുന്നുണ്ടായിരുന്നു.

 

ഇലക്ട്രിക് ജോലിക്കെത്തിയതായിരുന്നു അജ്മൽ. ജോലിക്കിടയിൽ ഇരുമ്പ് കോണിയിൽ നിന്ന് താഴെ വീഴുകയായിരുന്നു. ഉടൻ തന്നെ എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും  രക്ഷിക്കാനായില്ല. വയറിങിനിടെ ഷോക്കേറ്റ് മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. മാതാവ്: ജമീല.

ENGLISH SUMMARY:

A 24-year-old youth, Ajmal from Thichoor in Thrissur, died after reportedly suffering an electric shock while carrying out electrical wiring work at a newly constructed house. The victim was rushed to Thrissur Medical College Hospital but could not be saved. Police are investigating the incident, which occurred during ongoing construction work.