kutti-bus

TOPICS COVERED

തൃശൂര്‍ ചേര്‍പ്പില്‍ ബസ്‍ സ്‍റ്റോപ്പിനെ , ഉപ്പിലിട്ടത് വില്‍ക്കുന്നത് കടയാക്കി  മാറ്റിയിരിക്കുകയാണ് നാലിലും അഞ്ചിലും പഠിക്കുന്ന കുരുന്നുകള്‍. അവധിക്കാലത്ത് കുടുക്ക നിറയ്ക്കാനുള്ള പൊരിഞ്ഞ പോരാട്ടത്തിലാണ്  ഈ കുഞ്ഞു സംരംഭകര്‍.

 'ചേട്ടാ എന്തേലും ഒന്ന് വാങ്ങോ നല്ല ‍രുചിയാ' എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആരായാലും ഒന്നു വാങ്ങി കഴിച്ചു പോകും.

മാങ്ങയും,ക്യാരറ്റും, തണ്ണിമത്തന്‍ ജ്യൂസുമൊക്കെ ഗ്ലാസിലേക്ക് മാറ്റുമ്പോള്‍ തിടുക്കമാണ് ഈ മിടുക്കന്മാര്‍ക്ക്. പിന്നെയത്  കൊടുക്കാനുള്ള ബഹളവും ബാക്കിയെത്ര പൈസ വരുമെന്ന സംശവുമൊക്കെയായിട്ട് കച്ചവടം പൊടിപൊടിക്കുന്നു. മിഠായി വാങ്ങില്ല. പകരം കിട്ടുന്ന പൈസകൊണ്ട് സ്‌കൂളിലേക്കുള്ള സാധനം വാങ്ങും. മൂന്നു ദിവസമേ ആയിട്ടുള്ളു ഈ കുട്ടി സംരംഭത്തിന്

രാവിലെ 10  മണി മുതല്‍ വൈകിട്ട് 5 മണിവരെയാണ് കച്ചവടം. എല്ലാത്തിനും നല്ല ഡിമാന്‍ഡാണത്രേ. മുഹമ്മദ് അസീസ് , അബൂബക്കര്‍, ഷിജാസ് ഇവരുടെ മേല്‍നോട്ടത്തിലാണ് കച്ചവടം.കൂടെ കൂട്ടുകാരുമുണ്ട്.

ENGLISH SUMMARY:

Child entrepreneurs in Thrissur are turning a bus stop into a thriving business selling pickles and juices. This initiative by young students aims to fill their piggy banks during their vacation, showcasing their entrepreneurial spirit and determination.